kerala
സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി; ഭാര്യയുടെ സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് ഹൈക്കോടതി
ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതി സുപ്രധാനമായി വിധിച്ചു. കൊലയാളിക്ക് സ്വത്തവകാശം നേടാന്‍ കഴിയില്ലെന്നും അത്തരമൊരു അവകാശം കോടതിക്ക് തടയാമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ സ്വത്തവകാശ നിയമം ബാധകമല്ലെന്നും നിയമതത്വം പ്രയോഗിക്കുന്നത് പ്രതിയുടെ മൗലികാവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
1996ല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ യുവതിയുടെയും യുവാവിന്റെയും വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ 1997ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഭാര്യയുടെ മരണത്തിന് പിന്നാലെ ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി യുവതിയുടെ അമ്മ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയും പിന്നീട് ജില്ലാ കോടതിയും ഭര്‍ത്താവിനാണ് സ്വത്തവകാശമെന്ന് വിധിച്ചു. ഇതിനെതിരെ യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തില്‍ വിശദമായ പരിഗണന നടത്തി താഴ്ന്ന കോടതികളുടെ വിധി റദ്ദാക്കി. കൊലയാളിക്ക് സ്വത്ത് കൈവശപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലെന്നതില്‍ കോടതി വ്യക്തത വരുത്തി. സ്ത്രീധന പീഡനക്കേസുകളിലെ സ്വത്തവകാശ പ്രശ്നങ്ങളില്‍ നിര്‍ണായക മാര്‍ഗനിര്‍ദേശമായി ഈ വിധി വിലയിരുത്തപ്പെടുന്നു.
kerala
രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് മദ്യമെത്തിക്കും; കൊച്ചിയില്‍ 52 ലിറ്റര്‍ മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍
അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
കൊച്ചി: നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ചുനല്‍കിയിരുന്ന സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് 52 ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചുനല്‍കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം എന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
kerala
അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് ഏഴിടത്ത് മഞ്ഞ അലര്‍ട്ട്
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മുന്നാര്‍, തൃത്താല, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതല്‍ 7 വരെയായ പ്രദേശങ്ങളാണ് അലര്‍ട്ടിന്റെ പരിധിയില്‍. കോന്നിയിലും മുന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന സൂചികയായ 7 രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘസമയം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്.
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറംജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്-നേത്ര രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, കണ്ണട എന്നിവ ഉപയോഗിക്കുക. മുഴുവന്‍ ശരീരവും മൂടുന്ന പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുക. മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ജലാശയങ്ങള്‍, മണല്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും യുവി സൂചിക കൂടുതലാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം; ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി.
ഡോക്ടര്‍ക്ക് എതിരെ മുമ്പും രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ക്ക് നിര്‍ബന്ധിത ലീവ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള അന്വേഷണസംഘം ആശുപത്രിയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഡോക്ടറെ പുറത്താക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിരഞ്ജനയുടെ സിസേറിയന് വൈകിയെന്നും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവര്‍ പറഞ്ഞു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറുടെ നേതൃത്വത്തില്‍ ആയിരുന്നു സിസേറിയന്. സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
Film1 day ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
kerala3 days agoഎം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല
-
News1 day agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News1 day agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories1 day agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News1 day agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News24 hours agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
