kerala
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്
തിരുവനന്തപുരം: എഡിജിപി എം ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന് അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജാണ് കത്ത് നല്‍കിയത്.
kerala
സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി; ഭാര്യയുടെ സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് ഹൈക്കോടതി
ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതി സുപ്രധാനമായി വിധിച്ചു. കൊലയാളിക്ക് സ്വത്തവകാശം നേടാന്‍ കഴിയില്ലെന്നും അത്തരമൊരു അവകാശം കോടതിക്ക് തടയാമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ സ്വത്തവകാശ നിയമം ബാധകമല്ലെന്നും നിയമതത്വം പ്രയോഗിക്കുന്നത് പ്രതിയുടെ മൗലികാവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
1996ല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ യുവതിയുടെയും യുവാവിന്റെയും വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ 1997ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഭാര്യയുടെ മരണത്തിന് പിന്നാലെ ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി യുവതിയുടെ അമ്മ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയും പിന്നീട് ജില്ലാ കോടതിയും ഭര്‍ത്താവിനാണ് സ്വത്തവകാശമെന്ന് വിധിച്ചു. ഇതിനെതിരെ യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തില്‍ വിശദമായ പരിഗണന നടത്തി താഴ്ന്ന കോടതികളുടെ വിധി റദ്ദാക്കി. കൊലയാളിക്ക് സ്വത്ത് കൈവശപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലെന്നതില്‍ കോടതി വ്യക്തത വരുത്തി. സ്ത്രീധന പീഡനക്കേസുകളിലെ സ്വത്തവകാശ പ്രശ്നങ്ങളില്‍ നിര്‍ണായക മാര്‍ഗനിര്‍ദേശമായി ഈ വിധി വിലയിരുത്തപ്പെടുന്നു.
kerala
രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് മദ്യമെത്തിക്കും; കൊച്ചിയില്‍ 52 ലിറ്റര്‍ മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍
അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
കൊച്ചി: നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ചുനല്‍കിയിരുന്ന സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് 52 ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചുനല്‍കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം എന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
kerala
അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് ഏഴിടത്ത് മഞ്ഞ അലര്‍ട്ട്
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മുന്നാര്‍, തൃത്താല, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതല്‍ 7 വരെയായ പ്രദേശങ്ങളാണ് അലര്‍ട്ടിന്റെ പരിധിയില്‍. കോന്നിയിലും മുന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന സൂചികയായ 7 രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘസമയം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്.
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറംജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്-നേത്ര രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, കണ്ണട എന്നിവ ഉപയോഗിക്കുക. മുഴുവന്‍ ശരീരവും മൂടുന്ന പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുക. മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ജലാശയങ്ങള്‍, മണല്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും യുവി സൂചിക കൂടുതലാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
-
Film1 day ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News1 day agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News1 day agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories1 day agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News1 day agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News1 day ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
-
News1 day agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News1 day agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
