News
കോന്നി മെഡിക്കല്‍ കോളജിനെതിരെ പരാതി; ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ 14കാരന്റെ കൈ വളഞ്ഞ നിലയില്‍
മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് 14കാരന്റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നല്കിയ ശേഷം പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈ വളഞ്ഞ നിലയിലായിരുന്നുവെന്നാണ് പരാതി. അരുവാപ്പുലം സ്വദേശിയായ തന്‍സീറിനാണ് ദുരനുഭവമെന്ന് കുടുംബം വ്യക്തമാക്കുന്നു. സംഭവത്തില്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ കളിക്കിടെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് തന്‍സീറിന് കോന്നി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടിരുന്നു. ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി 2-ന് പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈയ്ക്ക് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വലിയ ചെലവില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി കുടുംബം പറയുന്നു.
മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ചികിത്സയില്‍ വീഴ്ചയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടികളിലെ ഒടിവുകള്‍ ചികിത്സിക്കുമ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ എല്ലുകള്‍ക്ക് വ്യതിയാനം സംഭവിക്കാമെന്നതാണ് ആശുപത്രി അധികൃതരുടെ വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
world
ഇറാനെ തൊട്ടാല്‍ അത് തീക്കളി; ട്രംപിന് മുന്നറിയിപ്പുമായി റഷ്യ
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.
മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മുന്നറിയിപ്പ്. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്റോവിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘര്‍ഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.
News
കുട്ടികളിലെ കാന്‍സര്‍ വര്‍ധിക്കുന്നു; ലക്ഷണങ്ങളും കാരണങ്ങളും അറിയാം
കുട്ടികളിലെ കാന്‍സറുകളുടെ വലിയൊരു വിഭാഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ് എന്നതാണ് പ്രധാന സന്ദേശം.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കാന്‍സര്‍ കേസുകള്‍ കുറവാണെങ്കിലും ലോകമെമ്പാടും ഇതിന്റെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണുന്നു. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നത് രക്താര്‍ബുദങ്ങളാണ്. പ്രത്യേകിച്ച് ലുക്കീമിയയും ലിംഫോമയും പ്രധാന സ്ഥാനത്താണ്. ഇതിന് പുറമെ വൃക്കയെ ബാധിക്കുന്ന വില്‍ംസ് ട്യൂമര്‍, അഡ്രിനല്‍ ഗ്രന്ഥി ഉള്‍പ്പെടെ നാഡീബന്ധിത ഭാഗങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ, എല്ലുകളും മസിലുകളും ബാധിക്കുന്ന സാര്‍ക്കോമ എന്നിവയും കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സറുകളാണ്.
രക്താര്‍ബുദങ്ങളില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതുമൂലം വിളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. വിട്ടുമാറാത്ത പനി, പ്ലേറ്റ്ലെറ്റുകള് കുറയുന്നതിനാല്‍ മൂക്കില്‍ നിന്ന് രക്തസ്രാവം, തൊലിയില്‍ ബ്ലീഡിംഗ് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളും കാണാം. സാധാരണ ബ്ലഡ് ടെസ്റ്റുകള്‍, ബ്ലഡ് കൗണ്ട്, പെരിഫറല്‍ സ്മിയര്‍ തുടങ്ങിയ ലളിതമായ പരിശോധനകള്‍ വഴി ഇവ കണ്ടെത്താന്‍ കഴിയും. മറ്റ് അവയവങ്ങളിലെ സോളിഡ് ട്യൂമറുകള്‍ സാധാരണയായി ശരീരത്തില്‍ മുഴകളായി പ്രകടമാകുന്നു. വലുതാകുന്ന മുഴകള്‍ വേദനയോ ചുറ്റുപാടുമുള്ള അവയവങ്ങള്‍ക്ക് സമ്മര്‍ദ്ദമോ ഉണ്ടാക്കാം. സ്കാനിംഗ് പരിശോധനകള്‍ക്കു ശേഷം ബയോപ്സി നടത്തി കാന്‍സര്‍ സ്ഥിരീകരിക്കുന്നു. തുടര്‍ന്ന് സ്റ്റേജിംഗ് പരിശോധനകള്‍ നടത്തി ചികിത്സാ മാര്‍ഗ്ഗം തീരുമാനിക്കും.
കുട്ടികളില്‍ കാന്‍സറിന്റെ പ്രധാന കാരണം ജനിതക മാറ്റങ്ങളാണ്. എന്നാല്‍ ഇത് പാരമ്പര്യമെന്നര്‍ത്ഥമല്ല. 10 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പാരമ്പര്യ ഘടകം കണ്ടെത്തുന്നത്. ബാക്കിയുള്ളവയില്‍ ജനിതക മാറ്റങ്ങള്‍ക്ക് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് യാഥാര്‍ത്ഥ്യം. മുതിര്‍ന്നവരില്‍ പോലെ പുകവലി, മദ്യപാനം, ജീവിതശൈലി തുടങ്ങിയ കാരണങ്ങള്‍ കുട്ടികളില്‍ ബാധകമല്ല. കുടുംബത്തിലെ ഒരു കുട്ടിക്ക് കാന്‍സര്‍ ഉണ്ടെന്ന കാരണംകൊണ്ട് മറ്റൊരു കുട്ടിക്കും നിര്‍ബന്ധമായും ഉണ്ടാകുമെന്നില്ല.
ചികിത്സയില്‍ രക്താര്‍ബുദങ്ങള്‍ക്ക് പ്രധാനമായും കീമോതെറാപ്പിയാണ് ഉപയോഗിക്കുന്നത്. ഇന്‍ജക്ഷനുകളായോ ഗുളികകളായോ മരുന്നുകള്‍ നല്‍കാം. സോളിഡ് ട്യൂമറുകള്‍ക്ക് കീമോതെറാപ്പിക്കൊപ്പം ശസ്ത്രക്രിയയും ചിലപ്പോള്‍ റേഡിയേഷനും ആവശ്യമായി വരാം. വളരെ ചെറുപ്പമുള്ള കുട്ടികളില്‍ റേഡിയേഷന് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും, വളര്‍ച്ചയെ ബാധിക്കാതിരിക്കാനാണ് ഇത്.
കുട്ടികളിലെ കാന്‍സറുകളുടെ വലിയൊരു വിഭാഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ് എന്നതാണ് പ്രധാന സന്ദേശം. അതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ പരിശോധന നടത്തുകയും ആവശ്യമായാല്‍ പീഡിയാട്രിക് ഓങ്കോളജിസ്റ്റിനെ സമീപിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ നല്കാന് സാധിക്കും.
കാന്‍സര്‍ രോഗിയായ അമ്മ മുലയൂട്ടിയാല്‍ കുഞ്ഞിന് കാന്‍സര്‍ പകരുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഒരു തരത്തിലുള്ള കാന്‍സറും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. എന്നാല്‍ അമ്മ കീമോതെറാപ്പി ചികിത്സയില്‍ ആണെങ്കില്‍ ചില മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ മുലയൂട്ടുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറോട് നിര്‍ബന്ധമായും ആശയവിനിമയം നടത്തണം.
News
കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗര്‍ ഇല്യാസ് നഗറില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇബ്രാഹിം (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയം (55) മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതായി പറയുന്നു. വീടിനകത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് മറിയത്തെ കണ്ടെത്തിയത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കാണാതായിരുന്ന ഇബ്രാഹിം വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബവഴക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News2 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
