entertainment
റാപ്പര്‍ വേടനും നവമി ലതയും വിവാഹിതരായി
സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
തൃശൂര്‍: പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടന്‍ (ഹിരണ്‍ദാസ് മുരളി) വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
തികച്ചും ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കി വിവാഹിതരാകുന്നു എന്ന വേടന്റെ നേരത്തെയുള്ള പ്രഖ്യാപനം സമൂഹ മാധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
വേടന്റെ ഹിറ്റ് ഗാനമായ ‘മോണലോവ’ തന്റെ സുഹൃത്ത് നവമി ലതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടന്‍ നേടിയിരുന്നു.
entertainment
യൂട്യൂബ് പണിമുടക്കി; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍
ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇന്ന് രാവിലെ (ഫെബ്രുവരി 18) മുതലാണ് സേവനം തടസ്സപ്പെട്ടത്.
ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ആഗോളതലത്തില്‍ പണിമുടക്കി. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇന്ന് രാവിലെ (ഫെബ്രുവരി 18) മുതലാണ് സേവനം തടസ്സപ്പെട്ടത്. യൂട്യൂബ് ഹോം പേജ് ലോഡ് ആകാത്തതും വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയാത്തതുമായിരുന്നു പ്രധാന വെല്ലുവിളി.
യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ്, യൂട്യൂബ് ടിവി എന്നിവയെല്ലാം പ്രതിസന്ധിയിലായി. ആപ്പ് തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘Something went wrong’ എന്ന എറര്‍ മെസേജാണ് വന്നത്.
അമേരിക്കയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പരാതിപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഏകദേശം 20,000-ത്തോളം റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയതായാണ് വിവരം. യൂട്യൂബിന്റെ ‘റെക്കമെന്‍ഡേഷന്‍ സിസ്റ്റത്തില്‍’ ഉണ്ടായ സാങ്കേതിക പിഴവാണ് വീഡിയോകള്‍ ദൃശ്യമാകാതിരിക്കാന്‍ കാരണമായതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കി.
യൂട്യൂബ് പണിമുടക്കിയതോടെ എക്‌സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ YouTubeDown എന്ന ഹാഷ്ടാഗ് രംഗത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഹോം പേജ് പ്രവര്‍ത്തനസജ്ജമായതായും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിച്ചതായും കമ്പനി അറിയിച്ചു.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
entertainment
മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് വിടവാങ്ങി
ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ മലയാള സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.
1955 മാര്‍ച്ച് 5-ന് തമിഴ്നാട്ടിലായിരുന്നു ജനനം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗിത്താര്‍, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1971-ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിത്താറിസ്റ്റായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാം, രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരുടെ സഹായിയായും വെങ്കിടേഷ് പ്രവര്‍ത്തിച്ചു.
1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. മലയാളത്തില്‍ ഏകദേശം 150-ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.
‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍’, ‘ശാന്തമീ രാത്രിയില്‍’, ‘തളിര്‍വെറ്റിലയുണ്ടോ’, ‘നീലരാവിലൊരു നിഴല്‍’, ‘പുലരിപ്പൂക്കളാല്‍’ തുടങ്ങിയവ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ സിനിമകളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
