News
മുസ്ലിം എന്ന കാരണത്താല്‍ മകളുടെ സുഹൃത്തിന് ഡല്‍ഹിയില്‍ വാടകവീട് ലഭിച്ചില്ല -അനുഭവം പറഞ്ഞ് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍
റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ഉജ്ജ്വല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടി.
തന്റെ മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മുസ്ലിമാണെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ വാടകവീട് നിഷേധിച്ചെന്ന് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ഉജ്ജ്വല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ ധാര്‍മികതയെ കുറിച്ച് തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍.
‘എന്റെ മകളുടെ സുഹൃത്ത് നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ആ കുട്ടി സൗത്ത് ഡല്‍ഹിയില്‍ ഒരു താമസസ്ഥലം അന്വേഷിച്ചു ചെന്നു. അവിടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തുന്ന ഒരു സ്ത്രീയെ കുട്ടി പോയി കണ്ടു. അവര്‍ കുട്ടിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞതില്‍ നിന്ന് അവര്‍ക്ക് ഒന്നും വ്യക്തമായില്ല. ഈ സ്ത്രീ കുട്ടിയുടെ പേരിനൊപ്പമുള്ള കുടുംബപ്പേര് ചോദിച്ചു. അത് പറഞ്ഞതോടെ കുട്ടി മുസ്ലിമാണെന്ന് അവര്‍ക്ക് മനസ്സിലായി. താമസസ്ഥലം ലഭിക്കില്ലെന്നും വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂവെന്നും ആ സ്ത്രീ ഒറ്റയടിക്ക് പറഞ്ഞു’ -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു…
ആവശ്യമായ സാധനങ്ങള്‍:
* കടുക്ക – 1/2 കിലോ
* അരിപ്പൊടി – 1/2 കിലോ
. ചെറിയ ഉള്ളി – 100 ഗ്രാം
* തേങ്ങ – 1/2 കപ്പ്
* പച്ചമുളക് – 4 എണ്ണം
* ഇഞ്ചി – ചെറിയ കഷ്ണം
* മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
* മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
* ജീരകം 1/2 ടീസ്പൂണ്‍
*ഉപ്പ് – ആവശ്യത്തിന്
* ഗരംമസാല – അല്പം
* മല്ലിച്ചെപ്പ് – അല്പം
* കറിവേപ്പില
തയ്യാറാക്കുന്ന വിധം:
തേങ്ങ, ഉള്ളി പച്ചമുളക്, ജീരകം കറിവേപ്പില, മല്ലിച്ചപ്പ് ചതച്ചെടുക്കുക, അരിപ്പൊടിയിലേക്ക് കഴുകി വൃത്തിയാക്കിവെച്ച കടുക്ക, ചതച്ച് എടുത്ത കൂട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എല്ലാം കൂടി നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി ആവിയില്‍ പുഴുങ്ങുക.
മുളകുപൊടി, മഞ്ഞള്‍ പൊടി അല്പം ഉപ്പ് പൊടിയായി അരിഞ്ഞ കറിവേപ്പ് ചപ്പ് ചേര്‍ത്ത് ഒരു മസാല ഉണ്ടാക്കി പുഴുങ്ങിയ ഉണ്ടകള്‍ അതില്‍ മുക്കിയെടുത്ത് വെളിച്ചെണ്ണയില്‍ വറുത്തു കോരുക.
main stories
‘കേരള’ ഇനി ‘കേരളം’; പേര് മാറ്റാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി
ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്.
ദില്ലി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്കി. ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരള് എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.
News
പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
അന്വേഷണത്തിനിടെ പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റ് കേസുകളും നിലവിലുണ്ടെന്ന് കണ്ടെത്തി. മേലാറ്റൂര്‍, പട്ടാമ്പി പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
