News
വേനൽ ചൂട് കനക്കും; വഴിയരികിലെ ജ്യൂസ് കടകൾക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ
രജിസ്‌ട്രേഷനോ, പ്രവര്‍ത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകള്‍ക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം
കൊച്ചി: സംസ്ഥാനം കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെ വഴിയരികില്‍ കൂണ്‍ പോലെ ജ്യൂസ് കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുളച്ചുപൊങ്ങിയ ജ്യൂസ് കടകള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഇവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്. ഇത്തരം കടകളില്‍ മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കില്‍ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് മുന്നറിയിപ്പ് നല്‍കി. രജിസ്‌ട്രേഷനോ, പ്രവര്‍ത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകള്‍ക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനയ്ക്ക് ഇറങ്ങും.
ജ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി മൊത്തവ്യാപാര കടകളിലും ചില്ലറ വില്‍പ്പന കടകളിലും സ്‌ക്വാഡെത്തും. സംശയം തോന്നുന്നവ പരിശോധനയ്ക്ക് അയയ്ക്കും. വെള്ളം, ജ്യൂസ്, ചായ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ഏത് സ്ഥാപനങ്ങളില്‍ നിന്നാണ് കടക്കാര്‍ വെള്ളം വാങ്ങുന്നത്, ഇതിന്റെ ഗുണനിലവാരം, കടയ്ക്ക് അംഗീകാരമുണ്ടോ എന്നിവ പരിശോധിക്കും. സംശയം തോന്നുന്നവയുടെ സാമ്പിള്‍ ശേഖരിക്കും. ശുദ്ധജലം ഉറപ്പാക്കണം. മലിനജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങള്‍ പെട്ടന്ന് കേട് വരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
പാതയോരങ്ങളില്‍ നിന്ന് ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദ്ദേശിക്കുന്നു. വ്യക്തി ശുചിത്വം വേണം. വ്യാപാരികള്‍ കാലാവധി കഴിഞ്ഞ പാല്‍ ഉപയോഗിക്കരുത്. തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡും വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും കടകളില്‍ സൂക്ഷിക്കണം. നാരങ്ങാ പിഴിയാന്‍ ഉപയോഗിക്കുന്ന ഉപകരണം, പാത്രങ്ങള്‍, കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവ അണുവിമുക്തമാക്കണം. അംഗീകൃത ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ. അംഗീകാരമില്ലാത്തതും, വൃത്തിഹീനമായതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
News
എസ്.ഐ.ആര്‍ പരിഷ്‌കരണത്തിന് പിന്നാലെ ജില്ലയില്‍ വോട്ടര്‍മാര്‍ കുറഞ്ഞു; അന്തിമ പട്ടികയില്‍ 7.76 ലക്ഷം പേര്‍
പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 7,76,381 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
തൊടുപുഴ: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പൂര്‍ത്തിയാക്കി നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 7,76,381 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27-ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 9,00,468 വോട്ടര്‍മാരുണ്ടായിരുന്നു. ഡിസംബര്‍ 23-ന് കരട് പട്ടിക പുറത്തുവന്നപ്പോള്‍ ഇത് 7.76 ലക്ഷമായി കുറഞ്ഞിരുന്നു. അന്തിമ പട്ടികയിലും ഇതേ എണ്ണം തന്നെ നിലനിന്നതോടെ, ആകെ കുറവ് ഏകദേശം 1.01 ലക്ഷം വോട്ടര്‍മാരായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തൊടുപുഴ മണ്ഡലത്തിലാണ് (1,87,167). രണ്ടാമത് ഇടുക്കി മണ്ഡലമാണ് (1,66,497). പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ സ്ത്രീ വോട്ടര്‍മാരാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍.
തമിഴ്‌നാട്ടില്‍ വോട്ടുള്ള ചിലര്‍ക്ക് ഇവിടെയും വോട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരക്കാരടക്കം പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
News
ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കി, വിദേശ യാത്രക്ക് കോടതി അനുമതി
സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ് നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിദേശ പര്യടനത്തിന് അനുമതി നല്‍കിയത്. ഷാര്‍ജയില്‍ നടക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പായി പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തൊഴില്‍ ആവശ്യങ്ങള്‍ പരിഗണിച്ചാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചത്. മാര്‍ച്ച് 31 വരെ മാത്രമാണ് അനുമതിയുടെ കാലാവധി.
2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ നടിയുമായി പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
kerala
‘പാദസേവ ചെയ്യാതെ എസ്എഫ്‌ഐയില്‍ വളരാന്‍ സാധിക്കില്ല’; സമ്മേളന വേദിയില്‍ തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്
വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചിൽ.
വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗം. ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ല. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നത്?.
എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകൾ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയിൽ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമർശം ഉണ്ടായതെന്നാണ് സൂചന.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര്‍ ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
