kerala
ഡാറ്റാ ലീക്കിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ്; തെളിവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന് ഇത്തരമൊരു കത്ത് അയക്കില്ലെന്നും, ഇത് ഏറ്റവും വലിയ ഡാറ്റാ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് നേരിട്ട് ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) സീറാം സാംബശിവറാവു അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു.
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ പി.ആര്.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 2025 ഡിസംബറില്‍ ചീഫ് മിഷന് ഡയറക്ടര്‍ക്ക് അയച്ച ഈ കത്ത് ഉദ്യോഗസ്ഥരുടെ സ്വകാര്യത ലംഘിക്കുന്ന ഗൗരവകരമായ തെളിവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
‘സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ് ഫോര്‍ ഗവണ്മെന്റ് സര്‍വീസസ്’ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനം തുടങ്ങാനെന്ന പേരിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. പേര്, ഫോണ്‍ നമ്പര്‍, വയസ്സ്, ലിംഗഭേദം, ജില്ല, താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി എന്നീ ക്രമത്തില്‍ എക്സല്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 12-നകം വിവരങ്ങള്‍ പി.ആര്.ഡി സ്പെഷ്യല്‍ സെക്രട്ടറിക്ക് കൈമാറാനാണ് കത്തിലെ ആവശ്യം. ഐ.ടി മിഷനും ഈ വിവരങ്ങള്‍ നല്കാന് നിര്‍ദ്ദേശമുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന് ഇത്തരമൊരു കത്ത് അയക്കില്ലെന്നും, ഇത് ഏറ്റവും വലിയ ഡാറ്റാ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
kerala
വലിയങ്ങാടി കെട്ടിട അപകടം: മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കളക്ടറോടും കോര്‍പ്പറേഷനോടും റിപ്പോര്‍ട്ട് തേടി
കോഴിക്കോട് വലിയങ്ങാടിയില്‍ പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാല് പേര് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോര്പ്പറേഷന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണ് അപകടമുണ്ടായത്. ജബ്ബാര്‍ (കിനാശ്ശേരി), അഷ്റഫ്, ബഷീര്‍ (അത്തോളി), വിനോദ് (തിരുവങ്ങൂര്‍) എന്നിവരാണ് അപകടത്തില്‍പെട്ട് മരിച്ച തൊഴിലാളികള്‍.
അപകടാവസ്ഥയിലുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധാരണം നടത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തിലെ സിറ്റിംഗില്‍ കമ്മീഷന് ഈ കേസ് വിശദമായി പരിഗണിക്കും.
അതേസമയം കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും, അത് മറികടന്ന് രണ്ടാഴ്ച മുന്‍പ് ഇവിടെ പുതിയ സ്ഥാപനത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
kerala
‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
‘ജനങ്ങളുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം’
തിരുവനന്തപുരം: ‘നവകേരള സര്‍വേ’ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശം ഇതിനകം പുറത്തുവന്നതായും വി ഡി സതീശന് ആരോപിച്ചു.
തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രചാരണം നടത്തണമെങ്കില്‍ സിപിഎം സ്വന്തം ഫണ്ട് ഉപയോഗിക്കണമെന്നും ജനങ്ങളുടെ നികുതിപ്പണം ഇതിനായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുടെ ഡാറ്റ ചോര്‍ത്തിയെന്ന് വി ഡി സതീശന് ആരോപിച്ചു.
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെക്കുറിച്ച് വി ഡി സതീശന് പ്രതികരിച്ചു. സുപ്രീം കോടതിയില്‍ ഹാജരായി ഈ സ്റ്റേ പിന്‍വലിപ്പിക്കാന്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ശമ്പള പരിഷ്കരണം അടുത്ത സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാക്കി മാറ്റുകയാണെന്നും തങ്ങള്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് വി ഡി സതീശന് പരിഹസിച്ചു.
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala3 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala3 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health3 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
kerala3 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
-
Video Stories3 days agoഅഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
