health
റമസാന്‍; മൂത്രാശയപരമായ രോഗമുള്ളവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഉപവാസ കാലയളവില്‍ മൂത്രാശയപരമായ രോഗലക്ഷണമുള്ളവരും ചികിത്സ തേടുന്നവരും ചില കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കും റംസാന് കാലയളവ് ആനന്ദകരമാക്കാം.
Dr. Ravikumar K Senior Consultant,
HOD – Urology, MultiOrgan Transplant Aster Mims Kozhikode
മറ്റു മാസങ്ങളില്‍ നിന്ന് വിഭിന്നമായി റമസാന്‍ മാസം വിശ്വാസികള്‍ക്ക് വളരെ പ്രധാനമാണ്. മതപരമായി ആരോഗ്യം അനുവദിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് നോമ്പ് അനുഷ്ഠിക്കാന്‍ നിര്‍ബന്ധമുള്ളത് എങ്കിലും ഏതൊരു വിശ്വാസിയും ആയതിന് വേണ്ടി സ്വയം തീരുമാനിച്ച് തയ്യാറെടുക്കുന്ന മാസം. എന്നാല്‍ ചില ആരോഗ്യാവസ്ഥകളുള്ളവര്‍ക്ക്, പ്രത്യേകിച്ച് വൃക്കക്കല്ല് (Kidney stones) അല്ലെങ്കില്‍ മൂത്രക്കല്ല് (Urinary stones) ഉള്ളവര്‍ക്കും മുന്‍പ് കല്ല് വന്നിട്ടുള്ളവര്‍ക്കും. ഉപവാസകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഉപവാസ കാലയളവില്‍ മൂത്രാശയപരമായ രോഗലക്ഷണമുള്ളവരും ചികിത്സ തേടുന്നവരും ചില കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കും റംസാന് കാലയളവ് ആനന്ദകരമാക്കാം.
ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, റമദാന് ഉപവാസം കൊണ്ട് മാത്രം മൂത്രക്കല്ലുകള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പുള്ള തെളിവുകളില്ല എന്നതാണ്. എന്നാല്‍ ഉപവാസ സമയത്തെ നിര്‍ജ്ജലീകരണം (dehydration). പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍, മൂത്രം കൂടുതല്‍ സാന്ദ്രമാകാന്‍ (concentrated urine) കാരണമാകുകയും, ഇതിലൂടെ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യാം അതുകൊണ്ട് തന്നെ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണമാണ് (Hydration) മൂത്രക്കല്ല് രൂപപ്പെടുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആയതിനാല്‍ മൂത്രക്കല്ല് രൂപപ്പെടുന്നത് തടയുന്നതിന് മതിയായ വെള്ളം കുടിക്കല്‍ നിര്‍ബന്ധമാണ്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയത്ത് തുടര്‍ച്ചയായി വെള്ളം കുടിക്കണം. കുറഞ്ഞത് 2-25 ലിറ്റര്‍ മൂത്രം ഉണ്ടാകുന്ന രീതിയില്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക.
ഇരുണ്ട മഞ്ഞ നിറമാണെങ്കില്‍ ജലക്കുറവിന്റെ സൂചനയാണ് നല്‍കുന്നത്.
തെളിഞ്ഞ മഞ്ഞ/വെളുത്ത നിറം – നല്ല ഹൈഡ്രേഷന് എന്നുമാണ്. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനിയങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നതും ഒഴിവാക്കണം. ഇവ മൂത്രത്തിന്റെ അളവ് കൂട്ടുമെങ്കിലും ശരീരത്തില്‍ നിന്ന് വെള്ളം കൂടുതലായി നഷ്ടപ്പെടാന്‍ ഇടയാക്കും. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
– ഉപ്പ് (Salt Sodium) അധിക ഉപ്പ് ഉപയോഗം മൂത്രത്തില്‍ കാല്‍സ്യം പുറന്തള്ളുന്നത് വര്‍ധിപ്പിക്കുന്നു. ഇത് കാല്‍സ്യം സ്റ്റോണ്‍ രൂപപ്പെടാന്‍ കാരണമാകും. പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാര്‍, ഉപ്പുകൂടിയ പലഹാരങ്ങള്‍ എന്നിവ പരമാവധി കൂറയ്ക്കുക.
പ്രോട്ടീന്‍ അമിതമായ റെഡ് മീറ്റ്, മട്ടണ്‍, ബീഫ് തുടങ്ങിയ മൃഗജന്യ പ്രോട്ടീനുകള്‍ യൂറിക് ആസിഡിന്റെയും കാല്‍സ്യത്തിന്റെയും കല്ലുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കും. ബാലന്‍സ്ഡ് അളവില്‍ മാത്രം പ്രോട്ടീന്‍ ഉപയോഗിക്കുക.
– ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ സ്പിനാച്ച്, ബീറ്റ്റൂട്ട്, ചോക്ലേറ്റ്, നട്ട്സ്, കാപ്പി, ശക്തമായ ചായ തുടങ്ങിയവ നിയന്ത്രിക്കുക. ഇവ പൂര്‍ണമായി ഒഴിവാക്കണമെന്നില്ല, പക്ഷേ അമിത ഉപയോഗം ഒഴിവാക്കണം.
– സിട്രേറ്റ് (Citrate) ഉള്ള ഭക്ഷണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് ഫലങ്ങള്‍ മൂത്രത്തിലെ കല്ല് രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആയതിനാല്‍ ഇത്തരം വസ്തുക്കള്‍ ഭക്ഷണത്തില്‍ അതികരിപ്പിക്കുക.
ഇഫ്താറിന് ശേഷം നാരങ്ങ വെളളം (ഉപ്പ്/പഞ്ചസാര ചേര്‍ക്കാതെ) കഴിക്കുന്നതും നല്ലതാണ്.
അതോടൊപ്പം നമ്മുടെ ജോലിക്ക് അനുസൃതമായി ശരീരത്തെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനം ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിയര്‍പ്പിലൂടെ കൂടുതല്‍ ജലം നഷ്ടപ്പെടും. കഠിനമായ ശാരീരികാധ്വാനം പകല്‍സമയത്ത് പറ്റുമെങ്കില്‍ പരിമി
തപ്പെടുത്തുക. സാധ്യമായാല്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ പകല്‍ സമയങ്ങളില്‍ തണലുള്ള സ്ഥലത്ത് ജോലി ചെയ്യുകയും, നോമ്പ് കഴിഞ്ഞതിന് ശേഷം മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യുക ഇത് നിര്‍ജ്ജലീകരണം തടയുന്നതിന് സഹായിക്കും.
ആരെല്ലാം പ്രത്യേകമായി ശ്രദ്ധിക്കണം?
താഴെ പറയുന്ന വിഭാഗത്തിലുള്ളവര്‍ ഉപവാസം തുടങ്ങുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം.
ആവര്‍ത്തിച്ച് മൂത്രക്കല്ല് വന്നിട്ടുള്ളവര്‍ (recurrent stone formers) അടുത്തിടെ കല്ല് മൂലം ആശുപത്രിവാസം/ശസ്ത്രക്രിയ നടത്തിയവര്‍ Chrome Kidney Disease (CKD) ഉള്ളവര്‍, ഒറ്റ വൃക്ക മാത്രമുള്ളവര്‍, സ്ഥിരമായി മൂത്ര അണുബാധ (UTI) ഉണ്ടാവുന്നവര്‍ തുടങ്ങിയവരെല്ലാം സ്വയം ഉപവാസത്തിന് തീരുമാനിക്കാതെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം. കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉപവാസം തുടര്ന്നുകൊണ്ടിരിക്കാതെ അവസാനിപ്പിക്കുകയും ആവശ്യമെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം തേടുകയും വേണം.
അരക്കെട്ടിലോ പുറകിലോ ശക്തമായ വേദന, മൂത്രത്തില്‍ രക്തം കാണുക, മൂത്ര മൊഴിക്കുമ്പോള്‍ കഠിനമായ വേദന, മൂത്രത്തിന്റെ അളവ് ഗണ്യമായി കൂ റയുക, ഛര്‍ദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുത്.
റമദാന് ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുമായി ഒത്തുചേരാവുന്നതാണ്. എന്നാല്‍ മൂത്രക്കല്ല് ഉള്ളവര്‍ക്കും കല്ല് വരാനുള്ള സാധ്യ ത കൂടുതലുള്ളവര്‍ക്കും, ശരീരത്തിന് ശരിയായ അളവിലുള്ള വെള്ളവും ഭക്ഷണക്രമവും അതീവ പ്രധാനണ്. ശാസ്ത്രീയമായി പറയുമ്പോള്‍, ഉപവാസം കൊണ്ട് മാത്രം കല്ലുകള്‍ ഉണ്ടാകുന്നില്ല. പക്ഷേ ജലക്കുറവും ഭക്ഷണത്തിലെ അശ്രദ്ധയും അപകടസാധ്യത വര്‍ധിപ്പിക്കും. അതിനാല്‍, വ്യക്തിഗത ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഉപവാസം അനുഷ്ഠിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ സമീപനം.
health
അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്: റമദാനില്‍ എങ്ങനെ നിയന്ത്രിക്കാം
ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം.
Dr. Binila Jose
Consultant Gastroenterology
Aster MIMS Kozhikode
തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിച്ച ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയൊരു പ്രശ്നമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ രോഗം അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. റംസാന് മാസത്തില്‍ പലരും ഈ ബുദ്ധിമുട്ടിന് കീഴടങ്ങാറുമുണ്ട്. എന്താണ് അസിഡിറ്റി എന്ന് നോക്കാം.
ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് ഇത്. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈ ഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.
ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലവും മറ്റു പലകാരണങ്ങള്‍ കൊണ്ടും അന്നനാളത്തിലോ ആമാശ യത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്ന നാളത്തിലേക്കരിച്ചുകയറുമ്പോളാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. നെഞ്ച്, വയര്‍, തൊണ്ട എന്നിവിടങ്ങളില്‍ എരിച്ചില്‍, വായക്ക് കയ്പ്, വയറിന് അസ്വസ്ഥത, ഭക്ഷണശേഷം വയറിന് കനംവെക്കുക, തികട്ടല്‍, ഓക്കാനം, എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. മാനസിക സമ്മര്‍ദം, H. Pylori അണുബാധ പുകവലി, മദ്യപാനം ക്രമരഹിത ഭക്ഷണം- (ഒരുനേരം കഴിക്കാതെ അടുത്ത സമയം അമിതമായി കഴിക്കുക) ദഹന പ്രശ്നങ്ങള്‍ ചില മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും അസഡിറ്റിക്ക് കാരണമാകുന്നത്.
ജീവിത രീതിയില്‍ ഏതാനും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും. ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക. എരിവ്, പുളി, ചായ, കാപ്പി എന്നിവ ഭക്ഷണത്തില്‍ കുറക്കുക, സോഡ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. ഒരു നേരം ഒരുമിച്ച് കഴിക്കാതെ ഭക്ഷണം പലതവണയായി അല്പ്പാല്പ്പം കഴിക്കുക. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കുകയും ചെറിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക, പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, റംസാന് മാസത്തില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ നിയന്ത്രിക്കുക. വളരെ എരിവേറിയ ഭക്ഷണം കഴിക്കാതിരിക്കുക, മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
health
കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ?
രോഗിയുടെ അവസ്ഥ, കാന്‍സറിന്റെ തരം, ഇപ്പോഴുള്ള ചികിത്സാഘട്ടം എന്നിവയെ ആശ്രയിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയുള്ളൂ.
Dr. Salim VP
Senior Consultant, HOD-Surgical Oncology & Advanced Robotic Surgery Aster MIMS Kozhikode
കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ എന്നത് വളരെ സാധാരണവും പ്രധാനവുമായ ഒരു ചോദ്യം ആണ്. രോഗിയുടെ അവസ്ഥ, കാന്‍സറിന്റെ തരം, ഇപ്പോഴുള്ള ചികിത്സാഘട്ടം എന്നിവയെ ആശ്രയിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയുള്ളൂ. അതോടൊപ്പം നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ. എന്നിരുന്നാലും താഴെ പറയുന്ന അവസ്ഥകളില്‍ രോഗിക്ക് ഡോക്ടറുടെ അനുമതിയോടെ നോമ്പ് അനുഷ്ഠിക്കാന്‍ സാധാരണയായി കഴിയാറുണ്ട്.
*രോഗി സ്ഥിരമായ ആരോഗ്യ നിലയില്‍ ആണെങ്കില്‍
* കിമോതെറാപ്പി / റേഡിയോതെ റാപ്പി / വലിയ ശസ്ത്രക്രിയ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍
* ഹോര്‍മോണ്‍ ചികിത്സ അല്ലെങ്കില്‍ ഫോളോ-അപ്പ് നിരീക്ഷണം മാത്രമാണെങ്കില്‍
* ഗണ്യമായ ഭാരക്കുറവ് ഇല്ലെങ്കില്‍, പോഷകാഹാര നില നല്ലതാണെങ്കില്‍
* വൃക്ക പ്രവര്‍ത്തനം സാധാരണയായിരിക്കുകയാണെങ്കില്
* ഡയബെറ്റിസ് ഇല്ലെങ്കില്‍ അല്ലെങ്കില്‍ നല്ല നിയന്ത്രണത്തിലുള്ളതാണെങ്കില്‍
*ഇഫ്താര്‍ സുഹൂര്‍ സമയങ്ങളില്‍ മതിയായ ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് മുകളില്‍ സൂചിപ്പിച്ചപോലെ ഡോക്ടറുടെ ഉപദേശം തേടി നോമ്പ് എടുക്കാം. അതേപോലെ പല കാന്‍സര്‍ സര്വൈവേഴ്സിനും, മെയിന്റനന്‍സ് ചികിത്സയിലുളള രോഗികള്‍ക്കും നോമ്പ് സുരക്ഷിതമായി പാലിക്കാം(കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെയും, നിരീക്ഷണത്തോടെയും മാത്രം).
താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവരോ ചികിത്സയില്‍ ഇരിക്കുന്നവരോ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല.
* ആക്റ്റിവ് കീമോതെറാപ്പി നടക്കുകയാണെങ്കില്‍
* റേഡിയോതെറാപ്പി ലഭിക്കുകയാണെങ്കില്‍ (പ്രത്യേകിച്ച് തലകഴുത്ത്, ജിഐ കാന്‍സറുകള്‍)
വായില്‍ വ്രണം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍
ഗണ്യമായ ഭാരക്കുറവ് / പോഷകാഹാരക്കുറവ് ഉണ്ടെങ്കില്‍
* വൃക്ക പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ നിയന്ത്രണമില്ലാത്ത ഡയബെറ്റീസ് ഉണ്ടെങ്കില്‍
* അഡ്വാന്‍സ്ഡ് / മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ മൂലം ശരീര ക്ഷീണം ഉണ്ടെങ്കില്‍
* പകല്‍ സമയത്ത് പല മരുന്നുകളും ആവശ്യമായി വരുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നോമ്പ് ഡിഹൈഡ്രേഷന്, ഇലക്ട്രോലൈറ്റ് അസന്തുലനം, ക്ഷീണം എന്നിവ വര്‍ധിപ്പിക്കാം.
അതോടൊപ്പം
* കീമോതെറാപ്പി ലഭിക്കുന്ന ദിവസങ്ങള്‍
* ഇമ്യൂണോതെറാപ്പി / ടാര്‍ഗെറ്റഡ് തെറാപ്പി ഓരോ രോഗിയെയും പ്രത്യേകം വിലയിരുത്തണം
* ശസ്ത്രക്രിയക്ക് ശേഷമുള്ള കാലയളവ് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ
* സ്റ്റോമ ഉള്ള രോഗികള്‍ എന്നിവര്‍ അത്തരം ദിവസങ്ങളിലും അതോടനുബന്ധിച്ചുള്ള ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്.
പ്രത്യേകം ശ്രദ്ധിക്കുക നിങ്ങള്‍ക്ക് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയും എന്നുണ്ടെങ്കില്‍ സ്വയം തീരുമാനിച്ച് മുന്നോട്ട് പോവാതെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം നോമ്പ് അനുഷ്ടിക്കുക കൂടാതെ ഇസ്ലാം മത് വിശ്വാസം പ്രകാരം പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ക്ക് മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ. നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കലാണ് പ്രധാന്യം.
രോഗാവസ്ഥ നോമ്പില്‍ നിന്ന് ഒഴിവാക്കാനുള്ള സാധുവായ കാരണം ആണ്. രോഗിക്ക് ആരോഗ്യം വീണ്ടെടുത്താല്‍ പിന്നീട് നോമ്പ് നികുത്താം അല്ലെങ്കില്‍ ദീര്‍ഘകാലമായി നോമ്പ് സാധ്യമല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളും മതപരമായി നിഷ്കരിച്ചിട്ടുണ്ട്.
നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക
പ്രോട്ടീന്‍ സമ്യദ്ധമായ അത്തായം കഴിക്കുക, ഇഫ്താര്‍ സുഹൂര്‍ ഇടയില്‍ മതിയായ വെള്ളം കുടിക്കുക, കാഫിന്, അധിക പഞ്ചസാര ഒഴിവാക്കുക തുടങ്ങിയവ നിര്‍ബന്ധമായും ശ്രദ്ധിക്കുക കൂടാതെ തല ചുറ്റല്,അതിക ക്ഷീണം, രക്തത്തില്‍ പഞ്ചസാര കുറയുക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാ
യാല്‍ ഉടന്‍ നോമ്പ് ഒഴിവാക്കണം. കാന്‍സര്‍ ഉണ്ടായത് കൊണ്ട് മാത്രം നോമ്പ് പാടില്ല എന്നില്ല ആക്റ്റീവ് ചികിത്സ, പോഷകക്കുറവ്, ശരീരക്ഷീണം ഉണ്ടെങ്കില്‍ സാധാരണയായി നോമ്പ് ഒഴിവാക്കണം. സ്വയം തീരുമാനം എടുക്കാതെ നിങ്ങളെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് നിങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി കൃത്യമായ തീരുമാനം നല്‍കുന്നതാണ്.
health
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും; ഈ വിറ്റാമിന്റെ കുറവുക്കൊണ്ടുമാകാം!
നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും ജോലി സമ്മര്‍ദമോ, പ്രായക്കൂടുതലോ അല്ല വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കൂടുതലായി ഇത് ബാധിക്കുന്നുണ്ട്. മിക്ക ആളുകളും ദൈനംദിന സമ്മര്‍ദ്ദത്തിന്റെയോ ജോലിഭാരത്തിന്റെയോ ഭാഗമാണെന്ന് കരുതി അവഗണിക്കുന്നു. നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
വെറും എല്ലുകളുടെ ശക്തിക്ക് മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡി ശരീരത്തിന്റെ ഊര്‍ജ്ജ കറന്‍സി എന്നറിയപ്പെടുന്ന അഡെനോസിന്‍ ട്രൈഫോസ്ഫേറ്റ് (എടിപി) ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. എടിപി ഉത്പാദനം കുറയുമ്പോള്‍, പേശികളെയും തലച്ചോറിനെയും ഇത് നേരിട്ട് ബാധിക്കുന്നു. പേശികള്‍ക്ക് ശക്തി കുറയുകയും, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നു.
കൂടാതെ, വിറ്റാമിന്‍ ഡി സെറോടോണിന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. സെറോടോണിന്‍ ന്യൂറോട്രാന്‍സ്മിറ്ററാണ്. നമ്മുടെ മാനസികാവസ്ഥയും ഊര്‍ജ്ജ സന്തുലിതാവസ്ഥയ്ക്കും നിയന്ത്രിക്കുന്നത് സെറോടോണിനാണ്. സെറോടോണിന്‍ കുറഞ്ഞാല്‍ മാനസികാവസ്ഥ മോശമാവുകയും, ഊര്‍ജ്ജം കുറയുകയും ചെയ്യും. സ്വാഭാവികമായി, ഉച്ചയ്ക്ക് ശേഷം കോര്‍ട്ടിസോള്‍ അളവ് സ്വാഭാവികമായി കുറയുന്നു.പക്ഷേ വിറ്റാമിന്‍ ഡി കുറവുള്ളപ്പോള്‍ ശരീരത്തിന് ഈ കുറവിനെ ക്രമീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നു. അതിന്റെ ഫലമായി മന്ദത, ഉറക്കം, ക്ഷീണം എന്നിവ ഉണ്ടാകുന്നു.
വിറ്റാമിന്‍ ഡി അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. ഇത് പകല്‍ സമയത്ത് പെട്ടെന്നുള്ള ക്ഷീണത്തിനും അലസതക്കും കാരണമാകും. ആരോഗ്യമുള്ള ഒരാളില്‍ വിറ്റാമിന്‍ ഡി അളവ് 20 മുതല്‍ 50 ng/mL വരെ വേണം. എന്നാല്‍ ഒട്ടുമിക്ക പേരിലും ശരിയായ അളവില്‍ വിറ്റാമിന്‍ ഡി ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നു.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഒരു രാജ്യമാണെങ്കിലും, ഇന്ത്യയില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ 70 ശതമാനത്തിലധികം ആളുകളും വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും വീടിനുള്ളില്‍ ചെലവഴിക്കുന്നത്, വായു മലിനീകരണം ഇവയെല്ലാം വിറ്റാമിന്‍ ഡി കുറവിന് കാരണമാകുന്നു.
ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, ബ്ലഡ് ടെസ്റ്റ് വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് എടുക്കുകയോ, രാവിലെയും വൈകിട്ടും 10-15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കുകയോ ചെയ്യാം..
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala3 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala3 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health3 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
kerala3 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
-
Video Stories3 days agoഅഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
