Connect with us

india

സര്‍ക്കാര്‍ ഓഫീസില്‍ നമസ്‌കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി

മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്

Published

on

മുംബൈ: മഹാരാഷ്ട്ര മലേഗാവില്‍ വൈദ്യുതി വകുപ്പ് ഓഫീസില്‍ നമസ്‌കരിച്ച ഏഴോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇവര്‍ നമസ്‌കരിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്. വൈദ്യുതി വകുപ്പ് ഓഫീസിനകത്ത് നമസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിഷയം മഹാരാഷ്ട്ര ബഡ്ജറ്റ് സമ്മേളനത്തിനിടെ വലിയ ചർച്ചയായിരുന്നു.

മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മലേഗാവ് ലോക് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ ലുഖ്മാന്‍ അക്മലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ നമസ്‌കാരസമയമായപ്പോള്‍ ഒരു വിഭാഗമാളുകള്‍ ഓഫീസിനകത്ത് കയറി നമസ്‌കരിക്കുകയായിരുന്നു.

പ്രതിഷേധക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസ് ആരാധനാലയങ്ങളാക്കരുതെന്നും മതപരമായ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേഷനുമായി കൂട്ടിക്കുഴക്കരുതെന്നും ശിവസേന എംഎല്‍എ സഞ്ചയ് ഗൈക്വാദ് വിമർശിച്ചു. ‘ഒരു കാരണവശാലും മതപരമായ കാര്യങ്ങള്‍ ഭരണപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതകാര്യങ്ങള്‍ വേറെയായി തന്നെ കൊണ്ടുപോകേണ്ടതുണ്ട്. നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ പള്ളിയില്‍ പോകാമായിരുന്നില്ലേ. ഒരാളും നിങ്ങളെ തടയുകയില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആരാധനാലയങ്ങളാക്കാന്‍ പാടില്ല’. സഞ്ചയ് പറഞ്ഞു.

സംഭവം നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ ഭക്താല്‍ക്കറും രംഗത്തെത്തിയിരുന്നു. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്നും ഇത്തരമൊരു പ്രവൃത്തി ഒരാളും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മഹാരാഷ്ട്ര ബിജെപി നേതാവും മന്ത്രിയുമായ നിതീഷ് റാണെയുടെ പ്രതികരണം. ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി

Published

on

ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.

2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ
രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.

എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സംസ്ഥാന മുസ്‌ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.

മുസ്‌ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.

അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.

മുസ്‌ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.

Continue Reading

india

നമസ്‌കരിച്ചതിന് ലഖ്‌നൗ യൂനിവേഴ്‌സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്‌

Published

on

ലഖ്‌നൗ യൂണിവേഴ്സിറ്റിയിലെ ലാൽ ബറദാരി മസ്ജിദിൽ നമസ്കരിച്ചതിന് 13 മുസ്‌ലിം വിദ്യാർത്ഥികൾക്ക് നോട്ടീസ്. ഹസംഗഞ്ച് പൊലീസ് സ്റ്റേഷന്റെ ചാലാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നമസ്കാരം സർവകലാശാലാ ക്യാമ്പസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതായും ഭാവിയിൽ പൊതുസമാധാനം ഭംഗപ്പെടാനുള്ള സാധ്യത നിഷേധിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എല്ലാ 13 വിദ്യാർത്ഥികളോടും ഒരു വർഷത്തേക്ക് സമാധാനവും നിയമവും ക്രമവും പാലിക്കുമെന്ന് ഉറപ്പ് നൽകുന്നതിനായി ₹50,000യുടെ വ്യക്തിഗത ബോണ്ടും ₹50,000 വീതമുള്ള രണ്ട് ജാമ്യങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Continue Reading

india

ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലെയാണോയെന്ന ചോദ്യമുയര്‍ത്തി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ‘ലൈവ് ലോ’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും സുപ്രിം കോടതി ഒരു രാഷ്ട്രീയ യുദ്ധഭൂമിയാകും’, ‘എല്ലാ വിഷയവും സുപ്രിം കോടതിയിലെത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ്’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ തള്ളിക്കളയുന്നതാണെന്ന് ദവെ ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രിം കോടതിയെ നേരിട്ട് സമീപിക്കാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 32-നെ ഡോ. ബി.ആര്‍. അംബേദ്കര്‍ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്നാണ്. വിദ്വേഷ പ്രസംഗം പോലുള്ള ഗൗരവകരമായ വിഷയങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നത് ഈ ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്നും ദവെ പറഞ്ഞു.

മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്നും അവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും ഉള്‍പ്പെടെയുള്ള ഹിമന്തയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണ്. ജഡ്ജിമാര്‍ക്ക് ഇത് കാണാനാകുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Continue Reading

Trending