News
ചീസി ചിക്കന്‍ പൊട്ടറ്റോ
ചീസി ചിക്കന്‍ പൊട്ടറ്റോ
ചേരുവകള്‍:
ഉരുളക്കിഴങ്ങ് -6 എണ്ണം, വേവിച്ചത്
ബോണ്‍ലെസ്സ് ചിക്കന്‍ -500 ഗ്രാം,
വേവിച്ച് കീറിയത്
കാരറ്റ് -1/2 കപ്പ്, നന്നായി അരിഞ്ഞ
വേവിച്ചത്
കാപ്‌സിക്കം-1/2കപ്പ്, നന്നായി
അരിഞ്ഞത്
ഉള്ളി-1/2 കപ്പ്, നന്നായി അരിഞ്ഞത്
മൊസറെല്ല ചീസ് -1 കപ്പ്
കോണ്‍സ്റ്റാര്‍ച്ച് – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് പൊടി -1 ടേബിള്‍
വെളുത്തുള്ളി-1ടീസ്പൂണ്‍
പച്ചമുളക് -2-3, നന്നായി അരിഞ്ഞത്
പാര്‍സ്ലി ഇല-1 ടേബിള്‍ സ്പൂണ്‍, അരിഞ്ഞത് വെളിച്ചെണ്ണ-പൊരിക്കാന്‍ കോട്ടിംഗിന്
-1 ബ്രെഡ് ക്രംബ്‌സ് – 1 കപ്പ്
മൈദ 1/2 കപ്പ് + 1/3 കപ്പ് വെള്ളം
തയാറാക്കുന്ന വിധം:
1. ഒരു പാത്രത്തില്‍, ഉരുളക്കിഴങ്ങ്, ചിക്കന്‍, കാരറ്റ്, പച്ചമുളക്, കാപ്‌സിക്കം, ഉള്ളി, മുട്ട, കോണ്‍സ്റ്റാര്‍ച്ച്, ഉപ്പ്, കുരുമുളക്, വെ ളുത്തുള്ളി, ചീസ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
2. മറ്റൊരു പാത്രത്തില്‍, മൈദയും വെള്ളവും ചേര്‍ത്ത് തിക്ക് പേസ്റ്റ് ആക്കുക.
3. മറ്റൊരു ബൗളില്‍, ബ്രെഡ് ക്രംബ്സ് ഇടുക.
4. ചിക്കന്‍ മിക്‌സ്ചര്‍ ഉണ്ടയാക്കി ഒരു ട്രേയില്‍ വച്ച് 30 മിനിറ്റ് ഫ്രീസ് ചെയ്യുക.
5. ഫ്രീസ് ചെയിത ചിക്കന്‍ മൈദ മിക്സ്ചറില്‍ കോട്ട് ചെയ്ത് ബ്രെഡ് ക്രംബ്സില്‍ ഉരുട്ടി വെളിച്ചെണ്ണയില്‍ പൊരിക്കുക.
editorial
യുദ്ധമല്ല, സമാധാനമാണ് സ്ഥാപിക്കേണ്ടത്
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പരമോന്നത നേതാവ് ആയതുല്ല ഖാംനഇയുടെ ജീവന് പകരംചോദിക്കുമെന്ന ഉറച്ച നിലപാടുമായി ഇറാന്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന അവരുടെ പ്രഖ്യാപനം അമേരിക്കയുടെ പൊറുക്കാനാകാത്ത അപരാധത്തോടുള്ള പ്രതികാരമാണ്. അതിന്റെ പ്രതിഫലനമെന്നോണം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെയും ഇസ്രാഈലിനെയും ഇന്നലെ അവര്‍ നിരന്തരം ലക്ഷ്യംവെക്കുകയുണ്ടായി.
മറുഭാഗത്ത് അമേരിക്കയും ഇസ്രാഈലും ചെര്‍ന്ന് ഇറാനെതിരായ ആക്രമണവും കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളുടെ അനന്തരഫലമെന്നോണം ഗള്‍ഫിന്റെ ആകാശത്തിലൂടെ യുദ്ധവിമാനങ്ങളും മിസൈലുകളും ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയുമാണ്. നേരത്തെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാജ്യങ്ങളും നിലവില്‍ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ വഴിയടഞ്ഞ നിലയിലാണുള്ളത്. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ ട്രംപ് പലസമയങ്ങളില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുകയും സംഘര്‍ഷങ്ങളുടെ മുഴുവന്‍ മുതലെടുപ്പുകാരായ ഇസ്രാഈല്‍ കുടില തന്ത്രങ്ങള്‍ മെനയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണം തന്നെയാണ്. ലോക രാഷ്ട്രങ്ങളും ഐക്യ രാഷ്ട്രസംഘടനയും മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്ക് അനുകൂലമായ നിലപാടില്‍ നിലകൊള്ളുകയുമാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള, സാമാന്യ നീതിക്ക് നിരക്കാത്ത തരത്തിലുള്ള ഈ കടന്നുകയറ്റത്തെ അപലപിക്കാനും ഇസ്രാഈല്‍ അമേരിക്കന്‍ ധ്വന്തത്തെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ലോരാഷ്ട്രങ്ങളുടെയും അന്താരാഷട്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാവുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. കിട്ടിയ അവസരങ്ങളിലൊക്കെ ഇറാനെയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും പിന്നില്‍ നിന്ന് കുത്തിയിട്ടുള്ള ഇക്കൂട്ടര്‍ ഇപ്പോള്‍ തിരിച്ചറിയേണ്ട ഒരുകാര്യമുണ്ട്, അത് ട്രംപിന്റെ ഭ്രാന്തമായ യുദ്ധക്കൊതിയെയും അദ്ദേഹത്തെയും അമേരിക്കന്‍ ഭരണകൂടത്തെയും നയിക്കുന്ന സയണിസ്റ്റുകളുടെ ഹീനതന്ത്രങ്ങളെയുമാണ്. ഇന്ന് ഇറാനും പശ്ചിമേഷ്യയും അനുഭവിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കും തങ്ങളുടെ പരിസരങ്ങളിലും സംജാതമാവാന്‍ അധികം കാലതാമസമുണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. വര്‍ത്തമാന കാലത്ത് യുദ്ധം എന്നത് അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങളുടെ സൃഷ്ടിയാണ്. അതകൊണ്ട്തന്നെ ഇറാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അടുത്ത ഇരയെ കിട്ടിയേ തീരൂ.
ഗള്‍ഫില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ മാത്രം 89 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിനോക്കുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇയില്‍ മാത്രം 34 ലക്ഷം ഇന്ത്യക്കാരുണ്ട്. ഗള്‍ഫ് ഇന്ത്യക്കാരില്‍ സിംഹഭാഗവും മലയാളികളാണെന്നത് കേരളത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ ജോലിതേടിയെത്തിയ മലയാളികളുടെ എണ്ണം 30 ലക്ഷത്തോളമാണ്. വര്‍ഷം തോറും 1.3 ലക്ഷംകോടിരൂപയാണ് ഗള്‍ഫ് മേഖലയില്‍നിന്ന് പ്രവാസികളിലൂടെ കേരളത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ നിരന്തര സംഘര്‍ഷത്തില്‍ നിന്ന് നയതന്ത്രതലത്തിലേക്ക് മേഖലയെ എത്തിക്കുക എന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് തീര്‍ത്തും നിസംഗമായ സമീപനമാണുണ്ടാകുന്നത്. ഇതാകട്ടേ അമേരിക്കക്കും ഇസ്രാഈലിനും അനുഗുണമായിത്തീരുകയുമാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതില്‍ പലരാജ്യങ്ങളും അപലപിച്ചിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ പറഞ്ഞത്. അതും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയസംയുക്ത പത്രസമ്മേളനത്തിനിടയിലും. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്ന ശേഷം ഫലസ്തീന്‍ നിലപാടില്‍ വരുത്തിയ മാറ്റവും ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി മോദിക്കുള്ള അടുത്ത ബന്ധവും ഇന്ത്യയുടെ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഇസ്രാഈല്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നയനിലപാടുകള്‍ അട്ടിമറിക്കുകയും സാമ്രാജ്യത്വശക്തികളുടെ കുഴലൂത്തുകാരായി രാജ്യത്തെ അധപ്പതിപ്പിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ പുതിയ സാഹചര്യത്തിലും അതേ സമീപനം തുടരുകയാണ്. പക്ഷേ പശ്ചിമേഷ്യന്‍ വിഷയത്തിലുള്ള ഈ അഴകൊയമ്പന്‍ സമീപനം രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്നത് മോദി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
News
കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു; കണ്ണൂരും കരിപ്പൂരും സർവീസുകൾ റദ്ദാക്കി
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി.
നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇന്നും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് രാവിലെ 7.05 ന് പുറപ്പെടേണ്ട അബുദാബി എയർ ഇന്ത്യ വിമാനവും, 8.50 ന് പുറപ്പെടേണ്ട ദുബൈ എയർ ഇന്ത്യ വിമാനവും, 9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ വിമാനവും ഉള്‍പ്പെടെ നിരവധി സര്‍വീസുകളാണ് റദ്ദായത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.
അതേസമയം, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കി സര്‍വീസുകള്‍ നടത്തും. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് പൂര്‍ണമായി പുനരാരംഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് സൂചന.
ഇതിനിടെ, പശ്ചിമേഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബം ഇന്ന് കൊച്ചിയിലെത്തും. രാവിലെ 8.30ഓടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. കൊളംബോയില്‍ നിന്ന് ഇവരെ ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് തുടര്‍ യാത്ര ക്രമീകരിച്ചത്.
കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വേസിന്റെ വിമാനം ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്ന് മസ്കറ്റിലേക്കാണ് നടത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് കൊച്ചിയില്‍ എത്തിയിരുന്നത്.
News
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും.
1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ Coimbatore ൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് പത്രപ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണൻ ‘ബ്ലിറ്റ്‌സ്’, ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളിൽ മുംബൈയിലും ഡൽഹിയിലും പ്രവർത്തിച്ചു. 1959-ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം Indira Gandhiയുടെ വിശ്വസ്തരിലൊരാളായിരുന്നു.
സോഷ്യലിസ്റ്റ് നേതാവ് Ram Manohar Lohiaയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയത്. ലോഹ്യയുടെ കടുത്ത നെഹ്‌റു വിരോധത്തോടുള്ള വിയോജിപ്പാണ് പിന്നീട് അദ്ദേഹത്തെ കോൺഗ്രസിലേക്കെത്തിച്ചത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം Indira Gandhiയുമായി അകന്ന അദ്ദേഹം 1978-ൽ ദേവരാജ് അർസിന്റെ കോൺഗ്രസ് (യു)യിൽ ചേർന്നു. തുടർന്ന് കോൺഗ്രസ് (എസ്)ലും പ്രവർത്തിച്ചു. 1979-90 കാലയളവിൽ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.
മുൻ പ്രധാനമന്ത്രിമാരായ V. P. Singh, I. K. Gujral, P. V. Narasimha Rao എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരുന്നു.
1996-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതം നയിച്ചു.
വി.കെ. കൃഷ്ണമേനോനൊപ്പം പ്രവർത്തിച്ചിരുന്ന ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ വഴിത്തിരിവുകൾക്കിടയിലും ദേശീയ രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു.
-
News2 days agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News2 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News2 days agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News2 days agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News2 days ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world2 days ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News2 days ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News2 days agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

