Connect with us

News

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

ചെന്നൈയിലെ അംബേദ്കര്‍ ഗവണ്‍മെന്റ് നിയമകോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജിനു.

Published

on

ചെന്നൈ: കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാല പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി മരിച്ചു.

പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു (21) ആണ് മരിച്ചത്. ചെന്നൈയിലെ അംബേദ്കര്‍ ഗവണ്‍മെന്റ് നിയമകോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജിനു.

കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ എത്തിച്ച ശേഷം ജിനുവും സഹപാഠികളായ പ്രിയ (21), ജഗദീപ് (21), ആര്‍ത്തിപ് (21) എന്നിവര്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അണ്ണാ സര്‍വകലാശാലയ്ക്കു സമീപം മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് തിരിഞ്ഞതിനെ തുടര്‍ന്ന് പിന്നാലെ വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അതിലേക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ജിനു വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി (35)ക്കും പരിക്കേറ്റു. പരിക്കേറ്റവരെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. സഹോദരന്‍: ജിബിന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്; ശ്വാസംമുട്ടലിന് എത്തിയ കുട്ടിക്ക് പേവിഷബാധ വാക്സിൻ കുത്തിവെച്ചു

കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി.

Published

on

By

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടി എത്തിയ പതിനെട്ടുകാരിക്ക്  പേവിഷബാധ വാക്സിൻ നൽകിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടിക്കു കുത്തിവയ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

രണ്ട് ദിവസം മുമ്പ് ശ്വാസംമുട്ടൽ മാറുന്നതിനുള്ള കുത്തിവയ്പിന് ഡോക്ടർ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്കു, തെരുവ് നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തിയ മറ്റൊരാളുടെ പേവിഷബാധ വാക്സിൻ മാറി നൽകിയെന്നാണ് പരാതി.

സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.

Continue Reading

News

വയനാട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്.

Published

on

By

വയനാട്: വയനാട്ടില്‍ വടക്കനാട് പ്രദേശത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയതിനുശേഷമാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള പറമ്പില്‍ രജീവിനെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശരീരത്തില്‍ പുറമേ കാണുന്ന പരുക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവസ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനാല്‍ കാട്ടാന ആക്രമണമാകാമെന്ന സംശയമാണ് ഉയരുന്നത്. പ്രദേശം സ്ഥിരമായി കാട്ടാനശല്യമുള്ള മേഖലയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

News

യുദ്ധം കനത്തു;കടൽ–വിമാന മാർഗങ്ങൾ അടഞ്ഞു, കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു

കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു.

Published

on

By

കോഴിക്കോട്: ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്‌വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്‌നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്‌നറുകൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.

വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.

സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.

കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.

Continue Reading

Trending