Connect with us

News

അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു; വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി

പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു

Published

on

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു. തെരച്ചിലിനിടെ വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തി. ഈ ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.  പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.

അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

Published

on

റിയാദ്: റമദാൻ മാസവും ഉംറ സീസണും പരിഗണിച്ച് മക്കയിലെയും മദീനയിലെയും തീർഥാടകർക്കായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുമാണ് ഈ നടപടി.

ത്വവാഫ്, സഅ്‌യ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കുക, ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ വാക്സിനെടുക്കുക, പ്രായമായവരും രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കുക എന്നിവയൊക്കെയാണ് നിർദേശങ്ങൾ.

Continue Reading

india

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

Published

on

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.

ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

യു.എസ് – ഇസ്രായേൽ ആക്രമണം അപലപനീയം: യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കിയിട്ടും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തും വിധം യു എസ്- ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപെട്ടു. സദ്ദാം ഹുസൈനും മുഅമ്മർ ഗദ്ദാഫിയെയും പോലുള്ള ഭരണാധികാരികളെ പ്രതിനായകരാക്കി അവതരിപ്പിച്ചതിനു ശേഷം യുദ്ധം അടിച്ചേല്പിച്ച് ഭരണ അട്ടിമറി നടത്തുകയും ചെയ്തതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ഇറാനിലും നടക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്രവും പ്രാദേശിക സമഗ്രതയും ചോദ്യം ചെയ്തു കൊണ്ട് വെനസ്വേലയിൽ നിക്കോളസ് മഡോറയുടെ ഭരണകൂടത്തെയും ട്രംപിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചതിന്റെ ഞെട്ടലിൽ നിന്നും ലോകം മോചിതരാകുന്നതിന് മുമ്പാണ് ഇറാനെയും ആക്രമിച്ചത്.

മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ഭേദിക്കുന്ന ഇത്തരം നടപടി ലോകനീതിയുടെ ലംഘനമാണ്. ഗൾഫ് രാജ്യങ്ങളിൽ സിവിലിയൻസ് താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തുന്ന അക്രമത്തിൽ നിന്നും ഇറാൻ പിന്തിരിയണം. ഇറാന്റെ പരമോന്നത നേതാവ് ആയതുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും യു എസ് ഇസ്രായേൽ സഖ്യത്തിന്റെ ചെയ്തികളെ തള്ളിപ്പറയാത്ത മോഡി സർക്കാറിന്റെ നടപടി ലജ്ജാവഹവും നിഗൂഢതകൾ നിറഞ്ഞതുമാണ്. യുദ്ധങ്ങൾ ആയിരം മൈലുകൾക്ക് അപ്പുറമാണെങ്കിലും കേരളീയന്റെ വീടിന്റെ അകത്തളം പോലും ആശങ്ക പടരുന്ന സ്ഥിതിയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ പ്രസംഗിച്ചു

സഹീര്‍ ആസിഫ്, കെ.കെ ഷിനാജ്, ഷജീർ ഇഖ്ബാൽ, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, ‍പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീൻ പിട്ടയിൽ, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്‍, ഷിബി കാസിം, പി.സി നസീർ, അഡ്വ :വി. പി നാസർ, ടി.ഡി കബീർ, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്,എ.സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി,ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീൽ, വി. കെ. എം ഷാഫി, കെ.എം ഫവാസ്, റിയാസ് പുൽപറ്റ, എ. എം അലി അസ്ഗർ, ശരീഫ് സാഗര്‍, കെ.എ മുഹമ്മദ്‌ ആസിഫ്, ഷബീർ ഷാജഹാൻ, പി.വി അഹമ്മദ് സാജു, സി.കെ നജാഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading

Trending