Connect with us

india

കർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്

സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്

Published

on

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി കർണാകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ എന്ന ക്യാന്പെയ്ൻ സർക്കാർ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.

മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് ഈ നടപടിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്‌

Published

on

ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ ഭിന്നതകളും മറന്നു ഒരുമിക്കേണ്ട സന്ദർഭമാണിതെന്നു യൂത്ത് കൊൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ ഇന്ത്യ മുന്നണിയിലെ യുവജന നേതാക്കൾക്കായി സംഘടിപ്പിച്ച ‘ബസ്‌മേ റംസാൻ’ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഭയക്കാതെ തല ഉയർത്തി നിന്ന യുവത്വം ഇന്ത്യയുടെ പ്രതീകമായിരുന്നു. സ്വന്തന്ത്ര്യ സമര കാലം മുതൽക്കുള്ള രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടമായി ബി.ജെ.പി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.ഇതിനെതിരെ മറ്റെല്ലാം മറന്നു യുവജന സംഘടനകൾ ഒരുമിക്കേണ്ട കാലമാണിത്. ഈ സന്ദേശം യഥാർത്ഥ്യമാക്കാൻ യൂത്ത് ലീഗ് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന യൂത്ത് ലീഗ് ‘ബസ്‌മേ റംസാൻ’ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ ഒത്തു ചേരലായി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സമാജ് വാദി യൂത്ത് വിഗ്, എൻ സി പി, എ എ പി തുടങ്ങി പ്രമുഖ സംഘടനകളുടെ നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അശ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാകിർ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഇമ്രാൻ ഹുസൈൻ, സഞ്ജയ് കുമാർ (ഡി.വൈ.എഫ്.ഐ), സുഖവിന്ദർ മഹേശ്വരി (എ.ഐ.വൈ.എഫ് ), ഫഹദ് ആലം (സമാജ് വാദി യുവ സഭ), അയീൻ അഹ്‌മദ് (യുവ ആർ ജെ ഡി ), അനുരാഗ് നിഗം (യൂത്ത് വിംഗ് എ.എ.പി ), സായി ബാലാജി (ഐസ), മുഹമ്മദ് ഫഹദ് (എൻ സി പി ), അസറുദിൻ ചൗധരി, അഡ്വ:മർസൂഖ് ബാഫഖി(യൂത്ത് ലീഗ്), ഡോ:ഷീത് (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ഹലിം (കെ.എം.സി.സി ), അജ്മൽ മുഫീദ് (കെ.എം.ഡബ്‌ളിയു ) അതീബ് ഖാൻ, ഇമ്രാൻ ഐജാസ്, ആഷിക്ക് ഇലാഹി എന്നിവർ സംസാരിച്ചു.

Continue Reading

india

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

Published

on

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.

ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

india

പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.

എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading

Trending