News
പാചകവാതക വില വീണ്ടും ഉയർന്നു; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിക്കും,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 115 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
വിലവർധനയെ തുടർന്ന് കേരളത്തിൽ ഗാർഹിക സിലിണ്ടറിന് ഇനി 922 രൂപ നൽകണം. ചെന്നൈയിൽ 868.50 രൂപയായിരുന്ന വില 912.50 രൂപയായി ഉയരും. ഡൽഹിയിൽ 853 രൂപയിൽ നിന്നു 913 രൂപയായി വർധിക്കും. മുംബൈയിൽ 852.50 രൂപയിൽ നിന്നു 912.50 രൂപയായും കൊൽക്കത്തയിൽ 879 രൂപയിൽ നിന്നു 930 രൂപയായും വില ഉയരും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിലയും ഉയർത്തി. കേരളത്തിൽ ഇതിന്റെ പുതുക്കിയ വില 1890 രൂപയായി. ഡൽഹിയിൽ 1768.50 രൂപയിൽ നിന്നു 1883 രൂപയായും മുംബൈയിൽ 1720.50 രൂപയിൽ നിന്നു 1835 രൂപയായും കൊൽക്കത്തയിൽ 1875.50 രൂപയിൽ നിന്നു 1990 രൂപയായും വർധിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. യു.എസ്–ഇറാൻ സംഘർഷം നീണ്ടുപോകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധന രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
india
‘സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും’; കേരള സ്റ്റോറിക്കെതിരെ രാഹുല്‍ ഗാന്ധി
കുട്ടിക്കാനം: കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
india
‘ശ്രീ നാരായണഗുരുവിനെ പൂജിക്കാൻ എളുപ്പമാണ്, എന്നാൽ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടത്’: രാഹുൽ ഗാന്ധി
കൊല്ലം: ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപന ചടങ്ങിൽ പങ്കെടുത്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാവിലെ നടന്ന ചടങ്ങ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
ഞാൻ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും നാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താഴെക്കിടയിലുള്ളവരെ പരിഗണിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും ശ്രീനാരായണഗുരു പറഞ്ഞതും അതുതന്നെയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.
വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തസത്ത. ഗുരുവും അതാണ് പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. നാരായണ ഗുരുവിന്റെ പ്രതിമയുടെ മുന്നിൽ വന്ന് പുഷ്പാർച്ചന നടത്താൻ എളുപ്പമാണ്, അത് ആർക്കും ചെയ്യാൻ പറ്റും. പക്ഷേ ഗുരുവിന്റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.
ശ്രീനാരായണഗുരുവും ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതി വിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ സ്വീകരിക്കാനും അതിലൂടെ സഞ്ചരിക്കാനും തയ്യാറാകണമെന്നും അധികാരശക്തിയോ മേധാവിത്വമോ ഇല്ലാത്ത ഗാന്ധിജിയെ മാതൃകയാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
More
തിരിച്ചടി തുടര്‍ന്ന് ഇറാന്‍; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
തെല്‍ അവിവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ക്ക് തകരാറുണ്ടായതായി ഇസ്രായേലി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ തെല്‍ അവിവിലേക്ക് മിസൈലുകളയച്ചത്.
ഇസ്രായേലിന്റെ വാണിജ്യ കേന്ദ്രമായ നഗരത്തിലെ താമസകേന്ദ്രങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് തീപടര്‍ന്നു. ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ‘തെല്‍ അവിവിന്റെ ഹൃദയത്തിലേക്ക് മിസൈലുകള്‍ തൊടുത്തു’ എന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചത്. അതേസമയം, ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1332 ആയി. ഏഴ് ദിവസമായി തുടരുന്ന യുദ്ധം മേഖലയെ ആകെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇറാനൊപ്പം ലെബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ ഇവിടെ 120 പേരെ കൊലപ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകള്‍ നിലക്കണമെങ്കില്‍ മുഴുവന്‍ അമേരിക്കക്കാരെയും പുറത്താക്കണമെന്നും യുഎസ് സൈനിക ക്യാമ്പുകള്‍ നീക്കം ചെയ്യണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇസ്ഫഹാന്‍ നഗരത്തിന് സമീപത്ത് വെച്ച് ഇസ്രായേലിന്റെ ഹെറോണ്‍ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി പറഞ്ഞു.
അതേസമയം, ഇറാനില്‍ നിലവില്‍ കരയുദ്ധം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തീരുമാനിക്കുന്നതില്‍ ഇടപെടുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ അടുത്ത നേതാവാകുമെന്നത് ട്രംപ് തള്ളിക്കളഞ്ഞു.
-
india21 hours agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More20 hours agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന്‍ തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More20 hours ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
News2 days agoഎപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്
-
News2 days ago‘ഇറാന്‍ ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും’: വെലീന ടാകറോവ
-
kerala19 hours agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More19 hours agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
News3 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ

