kerala
പാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്സി കോളേജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ ഈ പരിപാടിക്ക് എത്തില്ലെന്ന് പ്രശാന്ത് ശിവൻ അറിയിച്ചു. പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ പ്പിണക്കം കൂടുതൽ മൂർച്ഛിക്കുന്നതായാണ് വിവരം.
പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം പ്രശാന്ത് ശിവനെ അറിയിച്ചിരുന്നില്ല. ഇതിലും പ്രശാന്ത് ശിവന് നീരസമുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സീറ്റ് കിട്ടാത്തതിന് പുറമെ ശോഭ സുരേന്ദ്രന്റെ അവഗണന കൂടി ആയതോടെയാണ് പ്രശാന്ത് ശിവൻ മാറി നിൽക്കാൻ തീരുമാനിച്ചത്.
നേരത്തെ, പാലക്കാട് മണ്ഡലത്തിലെ ബിജെപി സാധ്യാതാ പട്ടികയിൽ അവസാനഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെയും പ്രശാന്ത് ശിവന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അവസാനഘട്ടത്തിൽ പ്രശാന്ത് ശിവനെ ഒഴിവാക്കി ശോഭാസുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു. പിന്നാലെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ സീറ്റ് ആണ് നെന്മാറ. ഈ സീറ്റ് ബിഡിജെഎസ് വിട്ടുനൽകാത്തതിനാൽ പ്രശാന്ത് മത്സര രംഗത്ത് നിന്നും പുറത്തായ അവസ്ഥയാണുള്ളത്.
അതേസമയം, ബിജെപി വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് . 2016ൽ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അന്ന് എതിരാളിയായിരുന്ന ഷാഫി പറമ്പിൽ 17,483 വോട്ടിനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. അന്നും ബിജെപി രണ്ടാംസ്ഥാനം നിലനിർത്തിയിരുന്നു. സി കൃഷ്ണകുമാറായിരുന്നു ബിജെപി സ്ഥാനാർഥി. മൂന്നാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന പി. സരിൻ ആണ്.
kerala
പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കും: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് ഈ ജനപ്രവാഹം. ടീം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. ‘പുതുയുഗ യാത്ര’ കേവലം ഒരു രാഷ്ട്രീയ ജാഥയല്ല, മറിച്ച് ജനങ്ങൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. തകർന്ന സമ്പദ്വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും നാം തിരിച്ചുപിടിക്കും എന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫിന്റെ ഐക്യവും ജനപിന്തുണയും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ സമാപന സമ്മേളന ചടങ്ങ്.
kerala
യു.ഡി.എഫ് വരുമ്പോള്‍ കേരളത്തിന് 5 ഗ്യാരണ്ടി
kerala
പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: കേരളത്തില്‍ സിജെപി പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി: രാഹുല്‍ ഗാന്ധി
-
india2 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More2 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala2 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More2 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india2 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More2 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News2 days agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More2 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

