Connect with us

india

‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി

രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.

‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്

സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

Published

on

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം ഷാള്‍ അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും സ്വീകരിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയിക്ക് ഒരു പുസ്തകം സമ്മാനമായി നല്‍കി.

ഇന്ന് ചെന്നൈയില്‍ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ഡ. ചോളവന്താന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.

നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജെ.സി.ഡി പ്രഭാകറിനെ നിശ്ചയിച്ചു.

വിജയ് ഉള്‍പ്പെടെ പത്ത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

Advertisement

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

ഡിഎംകെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

 

 

Advertisement
Continue Reading

india

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

Published

on

ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില് അബദ്ധത്തില് ചിക്കന് കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്ക്കം സംഘര്ഷമായി. സംഭവത്തില് ഒരാള് മരിച്ചു. ആറ് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഗൊരഖ്പൂര് സ്വദേശിയായ സുമിത് കുമാര് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഷാപൂര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര് കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള് തുളസിറാം ഗ്രാമത്തില് എത്തിയപ്പോള് ഡിജെ സംഗീതത്തിനൊപ്പം അതിഥികള് നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള് തുടങ്ങിയത്. നൃത്തത്തിനിടയില് തുടങ്ങിയ തര്ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന് കറി വിളമ്പുമ്പോള് അബദ്ധത്തില് ഒരാളുടെ ഷര്ട്ടില് തെറിക്കുകയായിരുന്നു. ഇത് വലിയ തര്ക്കമാകുകയും പിന്നീട് സംഘര്ഷത്തില് കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര് തമ്മില് ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല് നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്റ്റും വടികളും ഉപയോഗിച്ചാണ് ഇവര് പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്സ്പകെടറെ സസ്‌പെന്ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് കൂടുതല് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Continue Reading

india

ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി

Published

on

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു, ഇന്ത്യ ഇന്ന് പോലും തന്റെ യഥാര്‍ത്ഥ ആത്മാവോടെ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍, അത് ഒരേയൊരു സംസ്ഥാനമായ കേരളത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കുമൈല്‍ അന്‍സാരി. നമ്മുടെ മുന്‍ഗാമികള്‍ സ്വപ്നം കണ്ട ഇന്ത്യ വിദ്യാഭ്യാസം നേടിയ, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, നൈതികത നിറഞ്ഞ, ദാരിദ്ര്യമുക്തമായ, ഹരിതസമൃദ്ധമായ, സര്‍വധര്‍മ്മ സൗഹാര്‍ദ്ദം കൊണ്ട് അലങ്കരിക്കപ്പെട്ട ഇന്ത്യ.

ക്ഷേത്രം, പള്ളി, ചര്‍ച്ച് എന്നിവയുടെ സമാധാനപരമായ സഹവര്‍ത്തിത്വം കാണിക്കുന്ന ഈ നാട് മതത്തിന്റെയും സംസ്‌കാരത്തിന്റെയും അതുല്യ സംഗമമാണ്. ആശയവ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ പരിധി ലംഘിക്കാതെ നിലനില്‍ക്കുന്ന, അഭിപ്രായ ഭിന്നതകള്‍ ഒരിക്കലും മനസ്സഭിന്നതകളായി മാറാത്ത ഒരു സമൂഹത്തിന്റെ മനോഹര മാതൃകയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ പിന്തുണ ലഭിച്ച ചില കടുത്ത മതവാദ ഗ്രൂപ്പുകള്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ബുദ്ധിമുട്ടാക്കുകയും പ്രകൃതിസമ്പത്തുകളിലേക്ക് അധിനിവേശ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, കേരളം നീതിയെ ആധാരമാക്കിയ ഒരു സമൂഹം സൃഷ്ടിച്ചതില്‍ മാത്രം നിര്‍ത്തിയില്ല. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ വ്യക്തിത്വം ശക്തിപ്പെടുത്താന്‍ മുസ്‌ലിം ലീഗ് എന്നൊരു രാഷ്ട്രീയ വേദിയും നല്‍കി. ഇന്ന് ഓരോ ന്യൂനപക്ഷവും തന്റെ രാഷ്ട്രീയ വ്യക്തിത്വത്തോടൊപ്പം അഭിമാനവും ആത്മവിശ്വാസവും അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ ഉദാഹരണം കേരളത്തിലാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending