Health
വിട്ടുമാറാതെ ശരീരവേദനയും പേശിവേദനയുമുണ്ടോ? കാരണം വിറ്റാമിൻ ഡി കുറവ്
ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ കുറവ് കൂടുതലായി കാണപ്പെടുന്നു.
വിറ്റാമിൻ D നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷക ഘടകമാണ്. എല്ലുകളുടെ ശക്തിക്കും ശരീരത്തിലെ പ്രതിരോധ ശേഷിക്കും പേശികളുടെ പ്രവർത്തനത്തിനും ഇത് നിർണായകമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ D ലഭിക്കാതെ വരുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും പതുക്കെ തുടങ്ങാം. ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ കുറവ് കൂടുതലായി കാണപ്പെടുന്നു.
വിറ്റാമിൻ Dയുടെ കുറവ് ഒരുപാട് സമയങ്ങളിൽ ചെറിയ ലക്ഷണങ്ങളായി തുടങ്ങും. പലരും ഇത് സാധാരണ ക്ഷീണമെന്നു കരുതി അവഗണിക്കാറുണ്ട്. എന്നാൽ ശരീരം ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എപ്പോഴും ക്ഷീണം തോന്നുക ,ശരീരവേദനയും പേശിവേദനയും,എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക,മുട്ട്, കൈകാലുകൾ എന്നിവിടങ്ങളിൽ വേദന,കൂടുതൽ സമയം നടക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ബുദ്ധിമുട്ട്,മുടികൊഴിച്ചിൽ വർധിക്കുക
മാനസിക വിഷാദം അല്ലെങ്കിൽ ഉത്സാഹക്കുറവ് ,കുട്ടികളിൽ വളർച്ചാ പ്രശ്നങ്ങൾ,ചെറിയ പരിക്കുകൾക്കുപോലും എല്ല് പൊട്ടാൻ സാധ്യത കൂടുക എന്നിവർ ശരീരം നൽകുന്ന മുന്നറിയിപ്പുകളാണ്.വിറ്റാമിൻ Dയുടെ അളവ് ശരീരത്തിൽ എത്രയെന്ന് ഉറപ്പിക്കാൻ സാധാരണ രക്തപരിശോധനയാണ് ചെയ്യുന്നത്. ഡോക്ടർ നിർദേശിക്കുന്ന പരിശോധനയിലൂടെ മാത്രമേ കൃത്യമായ നില മനസിലാക്കാൻ കഴിയൂ.
വിറ്റാമിൻ ഡി യുടെ കുറവിന് കാരണം ഇന്നത്തെ ജീവിതരീതിയാണ് . പലരും സൂര്യപ്രകാശം കിട്ടാതെ വീടുകളിലും ഓഫീസുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ D സ്വാഭാവികമായി ഉണ്ടാകാൻ രാവിലെ സൂര്യപ്രകാശം വളരെ പ്രധാനമാണ്. കൂടാതെ,പോഷകാഹാരക്കുറവ് ,എല്ലായ്പ്പോഴും സൺസ്ക്രീൻഉപയോഗിക്കൽ ,വ്യായാമക്കുറവ് ,അമിതവണ്ണം, വയസ്സുകൂടുന്നത്,ചില ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് വൃക്കയും കരളും ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയും വിറ്റാമിൻ ഡി യുടെ കുറവിന് കാരണമാണ്.
വിറ്റാമിൻ D കുറവ് നിയന്ത്രിക്കാൻ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് സഹായിക്കും. രാവിലെ 7 മുതൽ 9 മണിവരെ ഉള്ള മിതമായ സൂര്യപ്രകാശം ശരീരത്തിന് നല്ലതാണ്. ദിവസവും 15–30 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ ചിലവഴിക്കുന്നത് ഗുണകരമാണ്.വിറ്റാമിൻ D അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം.
മുട്ടയുടെ മഞ്ഞ,മീൻ, പ്രത്യേകിച്ച് സാൽമൺ, സാർഡിൻ തുടങ്ങിയവ,പാൽ, തൈര്,കൂൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ.നടത്തം, ലഘു വ്യായാമങ്ങൾ, യോഗ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Health
മെലാനോമ സ്കിന്‍ കാന്‍സര്‍; ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍ ഇവ, നിസാരമാക്കരുത് ലക്ഷണങ്ങള്‍
പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്.
മെലാനോമ എന്നത് അപൂര്‍വമല്ലാത്തതും ഗുരുതരവുമായ ഒരു സ്കിന്‍ കാന്‍സറാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്. ചര്‍മ്മത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന പുതിയ പാടുകള്‍, മറുകുകള്‍, കറുത്ത പാടുകള്‍ എന്നിവ നിസാരമായി കാണരുത്. ചര്‍മ്മത്തിലെ പഴയ പുള്ളികള്‍ വലുപ്പം കൂടുക, നിറം മാറുക, രൂപഭേദം വരിക തുടങ്ങിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മെലാനോമയുടെ ലക്ഷണമായേക്കാം. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേരിയ കറുത്ത വരകള്‍, നഖം പിളരുക, വിള്ളല്‍ വരിക, നഖം പൊട്ടുക അല്ലെങ്കില്‍ രൂപഭേദം സംഭവിക്കുക എന്നിവ ഗൗരവത്തോടെ കാണണം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വ്രണം, മുറിവുകള്‍, രക്തസ്രാവം എന്നിവ ദീര്‍ഘകാലം തുടരുന്നുവെങ്കില്‍ അത് മെലാനോമ സ്കിന്‍ കാന്‍സറിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിവുകള്‍ ഭേദമാകാതെ തുടരുന്ന സാഹചര്യത്തില്‍ വൈദ്യസഹായം തേടണം. മുഖക്കുരുവും ചിലപ്പോള്‍ മുന്നറിയിപ്പാകാം. ഒരിക്കല്‍ വന്ന മുഖക്കുരു പൂര്‍ണ്ണമായി മാറാതെ പോകുക, അല്ലെങ്കില്‍ അതേ സ്ഥലത്ത് വീണ്ടും വീണ്ടും മുഖക്കുരു വരിക തുടങ്ങിയവയും അവഗണിക്കരുത്. കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത വ്രണങ്ങള്‍ എന്നിവയും ചിലപ്പോള്‍ സ്കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം.
ശ്രദ്ധിക്കുക
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നുവെങ്കില്‍ സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കരുത്. നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
-
india3 days agoഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി
-
india2 days agoവിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
-
GULF2 days agoഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി
-
india3 days agoതമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: വിജയിക്കും മന്ത്രിമാര്‍ക്കും ആശംസകളുമായി മുസ്ലിം ലീഗ്
-
india2 days agoഅധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
-
local2 days agoഉത്തരമേഖല സംഗമംശ്രദേയമായി
-
india2 days ago‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി
-
kerala2 days ago‘ആ ഫോട്ടോ വ്യാജം’; സാദിഖലി തങ്ങൾക്ക് എതിരായി പ്രചരിച്ച ഫോട്ടോ കൃത്രിമമായി നിർമിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പിന്നിൽ പണം തട്ടാനുള്ള ആസൂത്രണം

