kerala
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്.
kerala
കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
kerala
വി.ഡി.എസ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരിക്കും സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.
സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും, വയോജനവകുപ്പിനും ഊന്നല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ എന്നിവയും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്.
kerala
സംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ ജാഗ്രത
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്:
കന്യാകുമാരി പ്രദേശം: മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത.
മറ്റ് തീരങ്ങള്‍: തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന് തീരം, വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) വരും ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറാനാണ് സാധ്യത. നിലവില്‍ തെക്കുകിഴക്കന്‍ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉപരിതല ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
-
kerala2 days agoഹാപ്പിലാന്‍ഡ് അമ്യൂസ്മെൻ്റ് പാര്‍ക്ക് അപകടം; പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ
-
kerala2 days agoസംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days agoവി.ഡി.എസ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍
-
main stories2 days agoഇന്ദിരാ ഗ്യാരണ്ടികളുമായി വിഡി സര്‍ക്കാര്‍; സൗജന്യ ബസ് യാത്ര മുതല്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ പ്രഖ്യാപനങ്ങള്‍
-
local2 days agoപി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു
-
health22 hours agoനിശബ്ദനായ കൊലയാളി: ബ്ലാഡർ ക്യാൻസറിന്റെ തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങൾ
-
kerala4 mins agoകഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല

