india
സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം; സ്വന്തം സര്‍ക്കാരിനെ തള്ളി മുരളി മനോഹര്‍ ജോഷി, ബി.ജെ.പിയില്‍ ഭിന്നസ്വരം
രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.
രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം തുടരുമ്പോള്‍, ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പുറത്ത്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ കര്‍ഷന നിലപാടുകളെയും പൊലീസിന്റെ കടുത്ത നടപടികളെയും തള്ളിപ്പറഞ്ഞ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയാണ് രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന കാഴ്ച അതീവ ഗൗരവമുള്ളതാണെന്ന് എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും വച്ചുപുലര്‍ത്തുന്നത് യാഥാര്‍ത്ഥ്യബോധമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു.
യുവജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമര്‍ത്താനോ ക്രമസമാധാന പ്രശ്‌നമായി മാത്രം കണ്ട് അടിച്ചമര്‍ത്താനോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജോഷി, ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചു. സമരം ചെയ്യുന്ന പെണ്‍കുട്ടികളെപ്പോലും ക്രൂരമായി മര്‍ദിച്ചൊതുക്കുന്നത് ‘വികസിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ ശ്രമിക്കാതെ ഏറെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതിലൂടെ സ്വന്തം സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് തുറന്നുകാട്ടിയത്.
വിദ്യാര്‍ഥി സമരം ദേശീയ തലത്തില്‍ വന്‍ ശക്തിയാകുന്നതിനിടയില്‍, മുതിര്‍ന്ന നേതാവില്‍ നിന്നുതന്നെയുണ്ടായ ഈ തുറന്ന പ്രതികരണം ബി.ജെ.പിക്കുള്ളില്‍ കടുത്ത വിള്ളല്‍ വീണതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ശക്തമായതോടെ വിഷയം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടപ്പാക്കാതെ കേന്ദ്രത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയായിട്ടുണ്ട്.
india
സമരം തകര്ക്കാന് ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്‌കെ
india
സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു
കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.
കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ താല്‍ക്കാലികമായി വിലക്കിയ നടപടി വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഇന്‍സ്റ്റഗ്രാമിലെ നിയന്ത്രണം വാര്‍ത്തയാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.
നിയമപരമായ ആവശ്യപ്പെടലിനെ തുടര്‍ന്നാണ് അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാക്കാത്തതെന്ന സന്ദേശമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം കാണിച്ചിരുന്നത്. ഈ വിവരം അഭിജിത് ദീപ്‌കെ എക്‌സിലൂടെ (ട്വിറ്റര്‍) പുറത്തുവിട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഏതാനും മിനിറ്റുകള്‍ക്കകം വിലക്ക് പിന്‍വലിച്ച് അക്കൗണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി.
പരീക്ഷാ തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് തൊട്ടടുത്ത ദിവസമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിന് നേരെ നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയിട്ടത്. മുമ്പ് സിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് നേരെയും സമാനമായ രീതിയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
india
പാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി
-
kerala2 days agoസി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു; 70 പേര് കസ്റ്റഡിയില്‍
-
kerala2 days agoപരീക്ഷാ ക്രമക്കേട്: ധര്‍മേന്ദ്ര പ്രധാന് രാജിവക്കുക ; മുസ്ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധം ഇന്ന്
-
kerala2 days ago‘കള്ളന് വിജയന്’ വിവാദം; എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ദേശാഭിമാനി
-
Article2 days agoനിര്‍ഭയ യൗവനത്തിന്റെ പോരാട്ട വീര്യം
-
kerala1 day agoമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു
-
india1 day agoസിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു
-
kerala24 hours agoമുസ്ലിം യൂത്ത് ലീഗ് സമര രാത്രി താക്കീതായി
-
india11 hours agoസമരം തകര്ക്കാന് ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്‌കെ

