india
സമരം തകര്‍ക്കാന്‍ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്കെ
india
സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു
കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു.
കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ താല്‍ക്കാലികമായി വിലക്കിയ നടപടി വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഇന്‍സ്റ്റഗ്രാമിലെ നിയന്ത്രണം വാര്‍ത്തയാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു.
നിയമപരമായ ആവശ്യപ്പെടലിനെ തുടര്‍ന്നാണ് അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാക്കാത്തതെന്ന സന്ദേശമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം കാണിച്ചിരുന്നത്. ഈ വിവരം അഭിജിത് ദീപ്കെ എക്സിലൂടെ (ട്വിറ്റര്‍) പുറത്തുവിട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഏതാനും മിനിറ്റുകള്‍ക്കകം വിലക്ക് പിന്‍വലിച്ച് അക്കൗണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി.
പരീക്ഷാ തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് തൊട്ടടുത്ത ദിവസമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിന് നേരെ നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയിട്ടത്. മുമ്പ് സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് നേരെയും സമാനമായ രീതിയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
india
പാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി
india
ചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.
കോക്ക്റോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തിന് മുന്നില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമരക്കാരുമായി സംസാരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനെ (ഡി.എം) ചര്‍ച്ചയ്ക്ക് അയക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.
ഉന്നതതലത്തില്‍ നിന്നുള്ള ഉറപ്പുകള്‍ ലഭിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന.
-
GULF3 days agoഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
-
kerala3 days agoആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ,6,7 തിയ്യതികളിൽ ബി പോക്കർ സാഹിബ് നഗറിൽ
-
GULF3 days agoഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു
-
kerala3 days agoവടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days agoപാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി
-
kerala2 days agoസി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു; 70 പേര് കസ്റ്റഡിയില്‍
-
india3 days agoചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി

