kerala
മെസി സന്ദര്‍ശന വിവാദം: സ്‌പോണ്‍സര്‍ വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്
india
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.
അത് ലറ്റുകളായ തേജസ്വിന്‍ ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്‌സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.
ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്‍, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്‍വാല്‍, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന്‍ എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.
ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. അത്‌ലറ്റിക് പരിശീലകന്‍ പാര്‍വീര്‍ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്‌സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കുക.
kerala
മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവം: സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല, നടന്നത് സാങ്കേതിക തകരാറെന്ന് മെറ്റ
എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താ പോസ്റ്റുകളും കാര്‍ഡുകളും ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്തകള്‍ മുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളുടെ കാര്‍ഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബര്‍ പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.
തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ ഇപ്പോള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തിലധികം പോസ്റ്റുകള്‍ ഇതിനോടകം പൂര്‍ണമായും തിരികെ എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിവരം. യാതൊരു പരാതിയും ലഭിക്കാതെയാണ് സൈബര്‍ പൊലീസ് ഈ വിഷയത്തില്‍ മെറ്റയോട് നേരിട്ട് വിശദീകരണം തേടിയത്.
kerala
എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി പി വി കാസിമിന്റെ സഹോദരൻ ടി പി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി
കൂത്തുപറമ്പ് : പൗരപ്രമുഖനും കൂത്തുപറമ്പ് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കൂത്തുപറമ്പ് നരവൂർ റോഡിലെ തായിഫിൽ ടി.പി അബ്ദുറഹ്മാൻ ഹാജി ( 83) നിര്യാതനായി. കർണാടകയിലെ കുടകില്‍ കോഫി പ്ലാന്ററും വ്യാപാരിയുമായിരുന്നു. പരേതരായ പിലാക്കൂലിലെ മമ്മു ഹാജിയുടെയും തട്ടാന്റവിട പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: വി.എം. കുഞ്ഞി പാത്തു. മക്കൾ: വി എം മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ കൂത്തുപറമ്പ),
വി എം അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം, കർണാടക), വി എം തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ് കൂത്തുപറമ്പ ), സൗദ, സഫ്രീന ഫർവീനാസ്.
മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്). സഹോദരങ്ങൾ: ടിപി പോക്കർ (കൂത്തുപറമ്പ്), ടി പി ഹസ്സൈൻ (പള്ളുർ), അഡ്വ. ടി പി വി കാസിം (അബുദാബി), പരേതനായ അഹമ്മദ് (സൈദാർ പള്ളി, തലശ്ശേരി).
ഖബറടക്കം വൈകിട്ട് 4.30ന് കൂത്തുപറമ്പ് പിലാകൂട്ടം ഖബർസ്ഥാനിൽ.
-
main stories3 days agoലഹരിക്കോട്ടകള്‍ തകര്‍ത്ത് ‘ഓപ്പറേഷന് തൂഫാന്’ കൊടുങ്കാറ്റ്; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്
-
GULF3 days agoപെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി
-
india2 days agoലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മലയാളിക്ക് ചരിത്ര മെഡല്‍; ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയില്‍
-
GULF21 hours agoഅബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും
-
local21 hours agoനന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ

