Video Stories
ഒരുക്കാം ഒരുമയുടെ ഓണസദ്യ’; കേരളത്തിലെ വീടുകളിലെ കൈപ്പുണ്യത്തിന് ആദരമൊരുക്കി സ്മാർട്ട് ബസാർ
കൊച്ചി: കേരളത്തിലെ വീടുകളിലെ തനതു സദ്യാരുചികളെയും കൈപ്പുണ്യങ്ങളെയും മുൻനിർത്തി സ്മാർട്ട് ബസാർ സംഘടിപ്പിച്ച ‘ഒരുക്കാം ഒരുമയുടെ ഓണസദ്യ’ ക്യാമ്പയിൻ സമാപിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം സിഗ്നേച്ചർ സദ്യാ വിഭവങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കി ഒരു മാസം നീണ്ടുനിന്ന ഈ മത്സരങ്ങൾ കേരളത്തിലെ തിരഞ്ഞെടുത്ത 13 സ്മാർട്ട് ബസാർ സ്റ്റോറുകളിലാണ് നടന്നത്.
ചലച്ചിത്ര താരം പൂർണിമ ഇന്ദ്രജിത്ത്, ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ആതിര എന്നിവർ നേതൃത്വം നൽകിയ ക്യാമ്പയിനിൽ 5,500-ലധികം രജിസ്ട്രേഷനുകളും 1,100-ലധികം സജീവ പങ്കാളിത്തവും രേഖപ്പെടുത്തി.
സമാപനത്തോടനുബന്ധിച്ച് കൊച്ചി സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ ‘ഓണസദ്യ കുക്ക് ബുക്ക്’ പ്രകാശനം ചെയ്തു. മത്സരത്തിൽ വിജയിച്ച പ്രാദേശിക പ്രതിഭകളുടെ പേരും അവരുടെ വിഭവങ്ങളും അടയാളപ്പെടുത്തിയാണ് ഓണസദ്യ കുക്ക് ബുക്ക്’ പുറത്തിറക്കിയിരിക്കുന്നത്.
കേവലം ഒരു മത്സരത്തിനപ്പുറം, കേരളത്തിന്റെ തനത് ഭക്ഷണസംസ്കാരത്തെയും വീടുകളിലെ പാചകപ്രതിഭകളെയും ഒരുപോലെ ആദരിക്കുന്ന ഒന്നായി സ്മാർട്ട് ബസാറിന്റെ ഒരുക്കാം ഒരുമയുടെ ഓണസദ്യ പരിപാടി മാറി.
Video Stories
കനത്ത മഴ; 4, 5, 6, 10 തീയതികളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ കനത്ത പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Video Stories
സൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 മരണം
സൗദിഅറേബ്യയിലെ റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 14 പേര്‍ മരിച്ചു.
റിയാദ്: സൗദിഅറേബ്യയിലെ റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 14 പേര്‍ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. അപകട കാരണം അറിവായിട്ടില്ല.
ഇതേക്കുറിച്ചു സൗദി മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
14 പേരുടെ മരണത്തിന് കാരണമായ റാസ് തനുരയിലെ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൗദി അധികൃതര്‍ പറഞ്ഞു.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഏകദേശം ആറു മണിയോടെയാണ് റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചതായും ഊര്‍ജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Video Stories
യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനം; നിലവിലുള്ള ഏജന്‍സിയില്‍ ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രം
ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ എല്‍എല്‍സി ഉടന്‍ തുറക്കും.
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ എംബസ്സി കോണ്‍സുലാര്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെയും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള എസ്ജിഐവിഎസ് ഗ്ലോബലിന്റെയും കാലാവധി അവസാനിക്കുന്നതിനാല്‍ 2026 ജൂണ്‍ 25 വ്യാഴാഴ്ച വരെ മാത്രമാണ് മേല്‍ ഏജന്‍സികളില്‍ സേവനം ഉണ്ടായിരിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി
യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പുതിയ സേവന ദാതാവായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ എല്‍എല്‍സി 2026 ജൂലൈ 1 മുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. 2026 ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍, കോണ്‍സുലാര്‍ സേവനത്തിനായി (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പൊതുജനങ്ങള്‍ക്ക് പതിവ് അപ്പോയിന്റ്മെന്റുകള്‍ ലഭ്യമാകില്ല.
എന്നാല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) നേരിട്ട് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ അപേക്ഷകര്‍ക്ക് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെടാവുന്നതാണ്.
ടോള്‍ ഫ്രീ നമ്പര്‍- 800 46342
വാട്ട്സ്ആപ്പ്- +971 54 309 0571
ഇമെയില്‍- pbsk.dubai@mea.gov.in
ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍ എല്‍എല്‍സി ഉടന്‍ തുറക്കും.
കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി എംബസിയുടെയും കോണ്‍സുലേറ്റ് ജനറലിന്റെയും ഔദ്യോഗിക ആശയവിനിമയം മാത്രം ആശ്രയിക്കാനും നിരീക്ഷിക്കാനും എംബസ്സി അഭ്യര്‍ത്ഥിച്ചു
-
GULF3 days agoഅബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും
-
local3 days agoനന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ
-
kerala2 days agoമെസി സന്ദര്‍ശന വിവാദം: സ്പോണ്സര് വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്‍
-
kerala2 days agoപത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു
-
india2 days agoഎല്ലാവര്ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി
-
kerala21 hours agoമലബാർ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

