Connect with us

india

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്‌കെ

Published

on

ഇന്ത്യയിലെ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയമായ ജീവിത സാഹചര്യങ്ങളും മോശമായ ഭക്ഷണരീതിയും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അർദ്ധരാത്രി പാകം ചെയ്ത് അടുത്ത ദിവസം ഉച്ചക്ക് വിളമ്പുന്ന പഴകിയ ഭക്ഷണമാണ് പലയിടത്തും ഈ വിദ്യാർഥികൾക്ക് നൽകുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾ പൂർണമായും പരാജയപ്പെട്ടതു കാരണം പാവപ്പെട്ട വിദ്യാർഥികൾക്ക് കട്ടിലിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ നിലത്തു കിടക്കേണ്ടി വരുന്ന ഗുരുതുരാവസ്ഥയും അദ്ദേഹം എടുത്തുപറഞ്ഞു.
വിദ്യാർഥികൾക്ക് അന്തസ്സോടെയുള്ള ജീവിതവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഔദാര്യമല്ല, മറിച്ച് അവരുടെ അടിസ്ഥാന അവകാശമാണെന്ന് അഭിജിത് ഓർമ്മിപ്പിച്ചു. മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 590-ലധികം ആദിവാസി വിദ്യാർഥികൾ മരണപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
എന്നാൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും ബന്ധപ്പെട്ട കുടുംബങ്ങൾക്ക് വെറും രണ്ട് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയത്. ചില രാഷ്ട്രീയക്കാർ തങ്ങളുടെ വളർത്തു മൃഗങ്ങൾക്കായി ഒരു വർഷം ചെലവഴിക്കുന്ന തുകയേക്കാൾ വളരെ കുറവാണ് ഈ പാവപ്പെട്ട വിദ്യാർഥികളുടെ ജീവന്റെ വിലയെന്ന് അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിൽ കഴിഞ്ഞ 12 ദിവസമായി നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ അഭിജിത് ദിപ്കെ നേരിട്ട് സന്ദർശിച്ചിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമാണെങ്കിൽ വിദ്യാർഥികൾക്കൊപ്പം മുംബൈയിലേക്ക് ശക്തമായ മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജെഎൻയുവിൽ പത്ത് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നൽകി; അധ്യാപകനെതിരെ ആഭ്യന്തര സമിതിയുടെ അന്വേഷണം

Published

on

By

ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) അധ്യാപകനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം. പത്ത് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) പരാതി നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് ലഭിച്ച പരാതികളിൽ സമിതി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകൻ വിവിധ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും, അവിടെവെച്ച് ലൈംഗിക താൽപര്യത്തോടെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. കൂടാതെ, ക്ലാസുകൾക്കിടയിലും അധ്യാപകൻ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. വിഷയത്തിൽ ആദ്യ പരാതി പുറത്തുവന്നതിന് പിന്നാലെ, സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സീനിയർ വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേനായ അധ്യാപകൻ പ്രതികരിച്ചു. ഇത്തരം പരാതികളും വിഷയങ്ങളും ഐ.സി.സിയാണ് നിയമപരമായി കൈകാര്യം ചെയ്യുന്നതെന്നും താൻ ആ സമിതിയുടെ ഭാഗമല്ലെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

india

വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

Published

on

വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.

സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.

പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു. 2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.

Continue Reading

crime

തറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്‌ഠനും കുടുംബവും

Published

on

By

ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശിവപ്രകാശ് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ

ശിവപ്രകാശ് വിശ്വകർമയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തറവാട്ടു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് പെൺമക്കളാണുള്ളത്. ശിവപ്രകാശിന്റെ പേരിൽ തറവാട്ടു വീടിന് പുറമെ ഏകദേശം 12 ഏക്കർ ഭൂമിയുമുണ്ടായിരുന്നു. എന്നാൽ ഈ സ്വത്തുക്കളും വീടും കൈയടക്കാൻ മൂത്ത സഹോദരനായ ബോധിലാലും കുടുംബവും പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രകാശ് തറവാട്ടു വീട് ഒഴിഞ്ഞുനൽകി താൻ വാങ്ങിയ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന് ബോധിലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വ‌ടിയും കല്ലും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം

Advertisement

സംഭവദിവസം പുറത്തുപോയി മിവന്ന ശിവപ്രകാശ് വീട് വൃത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്‌ഠൻ ബോധിലാലും ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ മുറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി വടികൊണ്ട് തലയിലും ശരീരത്തിലും മാറിമാറി അടിക്കുകയായിരുന്നു. തുടർന്ന് തലയിലും മുഖത്തും വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

ഉടൻതന്നെ പൊലീസ് എത്തി ശിവപ്രകാശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രതിഷേധവും അറസ്റ്റും

കൊലപാതകത്തിൽ പ്രതികളായ ബോധിലാൽ, ഭാര്യ ഛത്തീസൻ എന്ന അമൃത, മകൻ ഗുലാബ് എന്നിവർക്കെതിരെ മരിച്ചയാളുടെ മകൾ സംഗീത ദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രധാന റോഡിൽ വെച്ച് ഉപരോധ സമരം നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Advertisement

പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും, മുഖ്യപ്രതിയായ ബോധിലാലിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ തന്നെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading

Trending