More
ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയത്തെ തകര്‍ക്കാന്‍ പുതിയ ചേരിയുമായി സിദാന്‍

ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്.
റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ രംഗത്തെത്തിയത്.

മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍)
മാര്‍ക്കോ അസെന്‍സിയോ-അല്‍വാരോ മൊറാട്ട-ലൂക്കാസ് വാസ്‌ക്വസ് (എം.എ.എല്‍) എന്ന ത്രയമാണ് മാഡ്രിഡിന്റെ പുതിയ മുന്നേറ്റ വാക്യമായി സിദാന്‍ കൊണ്ടുവരുന്നത്.

ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)
റയല്‍ മാഡ്രിഡിന്റെ ബി.ബി.സി (ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ) കൂട്ടുകെട്ടും ബാഴ്‌സലോണയുടെ എം.എസ്.എന്‍ (മെസ്സി-സുവാരാസ്-നെയ്മര്‍)ത്രയവും തമ്മിലായിരുന്നു നിലവില്‍ ഗോളടിക്കാനുള്ള മത്സരം. എന്നാല്‍ 30 ഗോളുമായി ഏറെ മുന്നിലുള്ള എം.എസ്.എന്‍ കൂട്ടുകെട്ടിനു മുന്നില്‍ ബി.ബി.സി ത്രയം മങ്ങിപോവുന്നതാണ് ഫുട്‌ബോള്‍ ലോകം കഴിഞ്ഞ സീസണുകളില്‍ കണ്ടത്.
അതേസമയം റയലിനുള്ളില്‍തന്നെ പരിശീലകന്‍ സൈനുദ്ദീന്‍ സിദാന്‍ മറ്റൊരു ചേരി രൂപപ്പെടുത്തിയത് ബി.ബി.സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
സീസണില്‍ ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, കിങ്‌സ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍നിന്നായി ടീം 25 മത്സരം കളിച്ചപ്പോള്‍ എം.എ.എല്‍. ത്രയം 13 ഗോളുകളാണ് നേടിയത്. ബി.ബി.സി. കൂട്ടുകെട്ടിന് 12 ഗോളുകളാണുള്ളത്. എന്നാല്‍ ബാഴ്‌സയുടെ എം.എസ്.എന്‍ ത്രയം 30 ഗോളുമായി ഏറെ മുന്നിലാണ്.
ക്രിസ്റ്റ്യാനോ, ബെയ്ല്‍, ബെന്‍സേമ എന്നിവര്‍ക്ക് സീസണിന്റെ തുടക്കത്തില്‍തന്നെ ഏറ്റ പരിക്കാണ് പുതിയ ചേരിയെ പരീക്ഷിക്കാന്‍ സിദാനെ പ്രേരിപ്പിച്ചത്. യുവന്റസില്‍നിന്ന് മടങ്ങിയെത്തിയ മൊറാട്ടയും യൂത്ത് അക്കാദമി വഴി ടീമിലെത്തിയ അസെന്‍സിയോയും മികച്ച ഫോമിലാണ് കളിക്കുന്നത്. കളിയുണ്ടാക്കിയെടുക്കാനുള്ള വാസ്‌ക്വസിലിന്റെ പ്രതിഭയും പുതിയ ചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി സിദാന്‍ മനസിലാക്കുന്നു.
സീസണല്‍ മൊറാട്ടയും അസെന്‍സിയോയും ആറു വീതം ഗോളുകള്‍ നേടിയിട്ടുണ്ട്. വാസ്‌ക്വസ് ഒരു ഗോളും നേടി. എന്നാല്‍ ബി.സി.സി ത്രയത്തിലെ മൂന്നുപേരും നാലു വീതം ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. അതേസമയം ബി.ബി.സി ത്രയം 2273 മിനിറ്റും എം.എ.എല്‍ ത്രയം 1762 മിനിറ്റും മാത്രമാമണ് കളത്തില്‍ ചെലവിട്ടതെന്നതും എം,എ.എല്ലിന് തിളക്കും കൂട്ടുന്നു.
എം.എ.എല്‍ ത്രയത്തിനെ സീസണില്‍ പൂര്‍ണമായും പരീക്ഷിക്കാന്‍ സാധ്യതയില്ലന്നാണ് നിരീക്ഷണം. എന്നാല്‍ സൂപ്പര്‍താരങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ബി.സി.ക്ക് ഭീക്ഷണിയാകുംവിധം വളര്‍ത്തിയെടുക്കാന്‍ സിദാന്‍ ശ്രമിക്കുന്നുണ്ട്.
റയലിനായി മൊറാട്ട 14 മത്സരം കളിച്ചപ്പോള്‍ അസെന്‍സിയോ 10 മത്സരവും വാസ്‌ക്വസ് 12 തവണയും കളത്തിലിറങ്ങി. ബെയ്‌ലും ബെന്‍സേമയും 11 തവണയും ക്രിസ്റ്റ്യാനോ ഒമ്പത് കളിയിലുമാണ് ബൂട്ടുകെട്ടിയത്. ടീം അവസാനം കളിച്ച കിങ്‌സ്‌കപ്പില്‍ ബി.ബി.സി ചേരിക്ക് സിദാന്‍ പൂര്‍ണ വിശ്രമമനുവദിച്ചിരുന്നു. മധ്യനിരയില്‍നിന്നാണ് അസെന്‍സിയോയെ മുന്നേറ്റത്തിലേക്ക് മാറ്റിപ്പരീക്ഷിക്കുന്നത്.

അല്‍വാരോ മൊറാട്ട

മാര്‍ക്കോ അസെന്‍സിയോ

ലൂക്കാസ് വാസ്‌ക്വസ്
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍