Culture
ബഗാനെ പിടിച്ചു, പക്ഷേ സൂപ്പര്‍ കപ്പ് ദൂരെ

ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍(45+1) ഹെന്‍ട്രി കിസേക്കയിലൂടെ ആതിഥേയര്‍ സമനില കണ്ടെത്തി. മികച്ച സേവുകളുമായി കേരളത്തിന്റെ രക്ഷകനായ ഗോള്‍കീപ്പര്‍ നിഖില്‍ സി ബര്‍ണാഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്വന്തംതട്ടകത്തില്‍ കേരളത്തിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ ബഗാനെ നിര്‍ഭാഗ്യംകൊണ്ട്മാത്രമാണ് വിജയം കൈവിട്ടത്. ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് കോര്പറേഷന് സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. തുടരെ തുടരെ മുന്നേറ്റങ്ങളുമായി ഇരു ടീമും ഗ്യാലറിയെ കൈയ്യിലെടുത്തു. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വല തൊട്ടില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ബഗാന് ഗോളി ഷില്ട്ടന് പോളിനെ വെട്ടിച്ച് കേരള സ്ട്രൈക്കര്‍ ഹെന്‍ട്രി കിസേക്ക പോസ്റ്റിലേക്ക് അടിച്ച ഷോട്ട് തട്ടിയകറ്റി പ്രതിരോധതാരം ഗുര്‍ജിന്ദര്‍ കുമാര്‍ ഗോള്‍ലൈന്‍ സേവ് അവിശ്വസിനീയമായി. തൊട്ടടുത്ത മിനിറ്റില്‍ ബോക്സില്‍ ബഗാന് താരമുതിര്‍ത്ത ഷോട്ട് കേരള ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഷാദ് ഹെഡ്ഡ് ചെയ്തകറ്റി അപകടം ഒഴിവാക്കി.
ആദ്യപകുതിയുടെ തുടക്കംമുതല്‍ കേരള ഹാഫിലേക്ക് കളിമാറ്റിയ മോഹന്ബഗാന് കേരള ഗോള്‍കീപ്പറെ നിരന്തരം പരീക്ഷിച്ചു. വിദേശതാരങ്ങളായ യൂത്ത കിനോവാക്കി, അക്രം മൊഗറബിയുടെ നീക്കങ്ങള്‍ പ്രതിരോധിച്ച കേരളം അധികം വൈകാതെ താളംകണ്ടെത്തി. 16ാം മിനിറ്റില്‍ കേരള താരം കെ.സല്‍മാന്റെ ഷോട്ട് പാടുപെട്ടാണ് എതിര്‍ടീം ഗോളി രക്ഷപ്പെടുത്തിയത്. കേരള പ്രതിരോധത്തിന്റെ പാളിച്ചയിലാണ് സന്ദര്‍ശകര്‍ ആദ്യഗോള്‍നേടിയത്. വലതുവിങിലൂടെ പന്തുമായി മുന്നേറിയ മോഹന്‍ബഗാന്റെ ലെബനന് ഫോര്‍വേഡ് അക്രം മൊഗംബിയുടെ നീട്ടിയുള്ള ക്രോസ് സ്വീകരിച്ച ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ അലക്സാണ്ടര്‍ ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് ബാറില്‍ തട്ടുകയും തക്കംപാര്‍ത്തിരുന്ന അസര്‍പിയറിക് ഡിപെണ്‍ഡ ഹെഡ്ഡ് ചെയ്ത് വലയില്‍നിക്ഷേപിക്കുകയായിരുന്നു.
സമനില ഗോളിനായി എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഇരമ്പിയെത്തിയ കേരളത്തിന് ലക്ഷ്യത്തിലെത്താന്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മൂസെ-റാഷിദ്-കിസേക്ക കൂട്ടുകെട്ടാണ് ഗോളിന് വഴിയൊരുക്കിയത്. മൈതാനമധ്യത്തുനിന്ന് ഉ ഷില്‍ട്ടണ്‍ പോള്‍ഗാണ്ടന്‍താരം മുഡ്ഡൈ മൂസ ബോക്സിലേക്ക് നീട്ടിനല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച മുഹമ്മദ് റാഷിദ് പ്രതിരോധതാരങ്ങളെ മറികടന്ന് തലകൊണ്ട് കിസോക്കക്ക് പന്ത് മറിച്ച് നല്കി. ബോക്സില്‍വെച്ച് നിലംതൊടാതെയുള്ള കിസോക്കയുടെ ബുള്ളറ്റ് ഷോട്ട് ബഗാന്‍ഗോളി ഷില്‍ട്ടണ്‍ പോളിനെ മറികടന്ന് വലയില്‍തുളച്ചുകയറി. രണ്ടാംപകുതിയില്‍ മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടിയ കേരളം കൊല്‍ക്കത്തന്‍ക്ലബിന്റെ ബോക്സിലേക്ക് നിരന്തരം ആക്രമണം നടത്തി. രണ്ടാംപകുതിയുടെ 61ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഗോള്‍ശ്രമം ഗോളിതട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ നിഖില്‍കഡാമിന്റെ ശ്രമവും പരാജയപ്പെട്ടു. 76ാം മിനിറ്റില്‍ അര്ജുന് ജയരാജിനെ പിന്‍വലിച്ച് കിവി സിമോമിയെ കളത്തിലിറക്കിയെങ്കിലും ഗോള്‍മാത്രം അകന്നു. സമനിലയോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 31പോയന്റുമായി ബഗാന് മൂന്നാംസ്ഥാനത്ത് തുടരുന്നു. 18 കളിയില്‍ നിന്ന് 21പോയന്റുള്ള കേരള എഫ്.സി ഏഴാമതാണ്. സൂപ്പര്‍കപ്പ് യോഗ്യതനേടാന്‍ ആതിഥേയര്‍ക്ക് യോഗ്യതാമത്സരം കളിക്കണം.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം