Connect with us

Culture

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എ.ബി.വി.പി നേതാവ് അറസ്റ്റില്‍

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ കൂടി പിടിയിലായി. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ പിടികൂടിയ വിവരം പുറത്തു വിട്ടത്. എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ വിദ്യാര്‍ഥി നേതാവ്. ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ ഇയാള്‍ ബിഹാറില്‍ നിന്നും ചോ ര്‍ന്ന ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി കോച്ചിങ് സെന്ററില്‍ എത്തിക്കുകയായിരുന്നു.
കോച്ചിങ് സെന്റര്‍ വഴിയാണ് ചോദ്യപേപ്പര്‍ വില്‍പന നടത്തിയതെന്നും പൊലീസ് പറയുന്നു. പത്താം ക്ലാസ് പരീക്ഷയുടെ തലേ ദിവസം കണക്ക് ചോദ്യ പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാറില്‍ നിന്നും ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അമേഷ് എന്ന അധ്യാപകന്റെ സഹായത്തോടു കൂടിയാണ് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തിയത്.
ഇയാള്‍സതീഷ് പാണ്ഡേയുടെ സഹായിയാണ്. ഇവരോടൊപ്പം കോച്ചിങ് സെന്ററിന്റെ ഉടമകളിലൊരാളായ പങ്കജ് സിങും ചേര്‍ന്നാണ് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. 500 മുതല്‍ 5000 രൂപ വരെയാണ് ഇവര്‍ ചോദ്യപേപ്പറിന് ഈടാക്കിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ജാര്‍ഖണ്ഡ് പൊലീസിന്റെ വെളിപ്പെടുത്ത ല്‍ സി.ബി.എസ്.ഇയുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമേ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളൂവെന്നായിരുന്നു സി.ബി.എസ്.ഇയുടെ വാദം.
പിടികൂടിയവരില്‍ ഒമ്പത് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. അതിനിടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.
അതിനിടെ പന്ത്രണ്ടാം ക്ലാസിലെ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. യൂട്യൂബ്, വാട്‌സ്ആപ്പ് എന്നിവയിലൂടെ പുറത്തു വന്ന ചോദ്യപേപ്പര്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതോ, വ്യാജമോ ആണൈന്നാണ് സി.ബി.എസ്.ഇയുടെ വാദം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ ഇ മെയില്‍ വഴി പ്രചരിച്ച ചോദ്യ പേപ്പറിന്റെ ഉറവിടമറിയുന്നതിനായി സഹായം തേടിയ ഡല്‍ഹി പൊലീസിന് ഗൂഗിള്‍ മറുപടി നല്‍കിയിട്ടുണ്ട്.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending