gulf

അബുദാബിയിലേക്ക് നാളെ മുതല്‍ വിമാന സര്‍വീസുകള്‍

By web desk 1

August 06, 2021

അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍. എയര്‍ഇന്ത്യയും ഇത്തിഹാദുമാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക. കൊച്ചി, തിരുവനന്തപുരം വിമാന താവളങ്ങളില്‍ നിന്നാണ് സര്‍വീസ് നടത്തുക.

അതേസമയം യുഎഇയിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോവില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ ചില വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണെന്ന് കൊച്ചിക്ക് ബാധകമല്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.