gulf
അബുദാബിയിലേക്ക് നാളെ മുതല്‍ വിമാന സര്‍വീസുകള്‍
അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍. എയര്‍ഇന്ത്യയും ഇത്തിഹാദുമാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക. കൊച്ചി, തിരുവനന്തപുരം വിമാന താവളങ്ങളില്‍ നിന്നാണ് സര്‍വീസ് നടത്തുക
അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍. എയര്‍ഇന്ത്യയും ഇത്തിഹാദുമാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക. കൊച്ചി, തിരുവനന്തപുരം വിമാന താവളങ്ങളില്‍ നിന്നാണ് സര്‍വീസ് നടത്തുക.
അതേസമയം യുഎഇയിലേക്കുള്ള ഫ്ളൈ ദുബൈ സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോവില്ലെന്ന് ഫ്ളൈ ദുബൈ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ ചില വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണെന്ന് കൊച്ചിക്ക് ബാധകമല്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
gulf
പിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ബി.ജെ.പിയുടെ നിലപാടുകളായി മാറുകയാണെന്നും, അമിത്ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനം, പി.എം. ശ്രീ വിഷയങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സി.പി.എമ്മിനകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങാതെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ബി.ജെ.പിയുമായി ചേര്‍ന്ന കാഴ്ചപ്പാടുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെന്നും ഷാഫി പറഞ്ഞു. കേരളത്തില്‍ മാറ്റം വേണമെന്ന് സി.പി.എമ്മുകാര്‍ പോലും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മുദ്രകുത്തുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതവിദ്വേഷമില്ലാത്ത സഹിഷ്ണുതയുള്ള സംസ്കാരമാണ് കേരളത്തിന്റേതെന്നും ഷാഫി പറഞ്ഞു.
പ്രവാസി വിഷയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും, യാത്രാപ്രശ്നങ്ങള്‍, വിമാന ടിക്കറ്റ് നിരക്ക്, കുവൈത്തില്‍ നിന്ന് കോഴിക്കോട്കണ്ണൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയ വിഷയങ്ങള്‍ എന്നിവയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മരണങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം, എസ്.ഐ.ആര് മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
gulf
കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്: 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്
അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.
മനാമ: അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാർ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ബഹ്റൈൻ കോടതി ഉത്തരവിട്ടു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഇതിന് പുറമെ മെഡിക്കൽ ഫീസ്, കോടതി ചെലവുകൾ എന്നിവയും പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.
അപകടത്തിൽ കാൽനടയാത്രക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ്മശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ശരീരത്തിന്റെ 40 ശതമാനം വരെ തളർച്ച അനുഭവപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പരുക്കേറ്റ് 25 ദിവസം ഇയാൾ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരേ കാൽനടയാത്രക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വിചാരണക്കിടെ പ്രതിക്ക് മുൻപും സമാന കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കനത്ത പിഴയും നഷ്ടപരിഹാരവും വിധിച്ചത്.
gulf
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.
ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.
-
News3 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala3 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala1 day ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
