Connect with us

Video Stories

ആധാര്‍ കേസില്‍ സുപ്രീംകോടതി, സ്വകാര്യത പരമാവകാശമല്ല

Published

on

 
ന്യൂഡല്‍ഹി: സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി. ‘സ്വകാര്യതക്കുള്ള അവകാശം’ യഥാര്‍ത്ഥത്തില്‍ അമൂര്‍ത്തമായ വാക്കാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട്, സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
സ്വകാര്യത കൃത്യമായ അവകാശമാണെന്ന് അംഗീകരിക്കണമെങ്കില്‍ ആദ്യം അതിനെ നിര്‍വചിക്കേണ്ടതുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങളിലെല്ലാം സ്വകാര്യത പരന്നു കിടക്കുന്നതു കൊണ്ട് അതിനെ നിര്‍വചിക്കുക അസാധ്യമാണ്. സ്വകാര്യതയെ നിര്‍വചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക- കോടതി നിരീക്ഷിച്ചു.
നമ്മള്‍ എങ്ങനെ സ്വകാര്യതയെ നിര്‍വചിക്കും? എന്തൊക്കെയാണ് അതിന്റെ ഉള്ളടക്കം? അതിന്റെ അതിര്‍ത്തിയെന്ത്? ഭരണകൂടത്തിന് എങ്ങനെയാണ് സ്വകാര്യത നിയന്ത്രിക്കാനാകുക? പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണകൂടത്തിന് എന്തെല്ലാം ബാധ്യതകളാണ് ഉള്ളത്? – ആധാര്‍ പൗരന്റെ സ്വകാര്യത ഇല്ലാതാക്കുന്നു എന്ന വാദത്തിനിടെ ബഞ്ചിലുണ്ടായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
വിഷയത്തില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ചെലമേശ്വര്‍, എസ്.എ ബോബ്‌ഡെ, ആര്‍.കെ അഗര്‍വാള്‍, ആര്‍.എഫ് നരിമാന്‍, എ.എം സപ്രെ, ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചാണ് സ്വകാര്യതയുടെ വിഷയം മാത്രം ഒമ്പതംഗ ബെഞ്ചിനു വിട്ടത്.
ഇന്നലെ പരാതിക്കാരുടെ വാദമാണ് സുപ്രീംകോടതി കേട്ടത്. ഇവര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം, സോളി സൊറാബ്ജി, ശ്യാം ധവാന്‍ എന്നിവര്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി.
സ്വകാര്യതക്കായുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് എന്നായിരുന്നു ഇവരുടെ വാദം. സ്വാതന്ത്ര്യവും സ്വാകാര്യതയും നല്‍കപ്പെട്ട അവകാശങ്ങളല്ല. അത് പ്രകൃതിപരമായ നേരത്തെയുള്ള അവകാശങ്ങളാണ്. സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യം സാധ്യമാകുമോ എന്നതാണ് ചോദ്യം. സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ്. ഖരക് സിങ് കേസില്‍ (1963) ഇതാണ് ജസ്റ്റിസ് സുബ്ബറാവു ചൂണ്ടിക്കാട്ടിയത്- ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. 21-ാം വകുപ്പ് പ്രകാരം (മൗലികാവകാശം) സ്വകാര്യത അവകാശമാണെന്ന് ഭരണഘടന തന്നെ ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യത സംബന്ധിച്ച് 1954ലെ എം.പി. ശര്‍മ വേഴ്‌സസ് സതീഷ് ചന്ദ്ര, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, ഡല്‍ഹി കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962ലെ ഖരക് സിങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് യു.പി ആന്‍ഡ് അതേഴ്‌സ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികള്‍ സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. സ്വകാര്യത ഭരണഘടനാപരമായി മൗലികാവകാശമാണെന്നു സ്ഥാപിക്കാനാവില്ല എന്നതാണ് ഈ രണ്ടു വിധികളും. അതേസമയം, 1970കളിലെ മധ്യത്തില്‍ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശങ്ങളില്‍പ്പെടും എന്ന തീര്‍പ്പിലാണ് എത്തിയിരുന്നത്.
സ്വകാര്യത മൗലികാവകാശമല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. വിഷയത്തില്‍ ഇന്ന് അഡ്വക്കറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ ബെഞ്ചിനു മുമ്പില്‍ അവതരിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending