എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിൻ്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം.
കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു
ത്രിതല സംവിധാനങ്ങളെ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. സർക്കാറിന്റെ കെടുകാര്യസ്ഥത ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.
മകന് മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.
അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍.
ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന് ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന് പറഞ്ഞു.