ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈലിനും ഫലസ്തീനുമായുള്ള ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പിന്തുണച്ചു.
ഗോപന് സ്വാമിയുടെ മരണത്തില്‍ സംശയമുയര്‍ന്നതോടെ ഗോപന് സ്വാമിയുടെ സമാധി ചര്‍ച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം വരെ നടത്തി. ഇന്ന് ഗോപന് സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്....
ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 81,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 10,190 രൂപയാണ്.
ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേര് മരിച്ചുവെന്നുമാണ്...
വാഹനാപകടത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് അങ്കമാലി സ്വദേശി ബില്‍ജിത്ത് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു.
ക്ഷേമത്തിനൊപ്പം സമൂഹങ്ങളെ ശക്തിപ്പെടുത്തി, അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം നൽകേണ്ടതാണ് കാലത്തിന്റെ ആവശ്യകതയാണെന്നും ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.
വനനിയമ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ഇതിലൂടെ സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാന്‍ സാധിക്കും
റണ്‍വേയില്‍ നിന്ന് പറക്കുമ്പോള്‍ ടവര്‍ കണ്ട്രോളര് വിമാനം മുതല്‍ ഒരു വലിയ കറുത്ത കഷണം താഴേക്ക് വീഴുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അത് പിന്‍ചക്രമാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ പൈലറ്റിനെ വിവരം അറിയിച്ചു.
2015ന് ശേഷം ആറു പുതിയ നിയമങ്ങളാണ് ഉത്തരകൊറിയയില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതില്‍ വിദേശ സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നത് വധശിക്ഷയ്ക്ക് വഴിയൊരുക്കുന്ന കുറ്റമായി പ്രഖ്യാപിച്ചതും ഉള്‍പ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട 300ലേറെ പേരുമായി...
അടുത്ത വര്‍ഷം ജനുവരി 1-നെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തിലെ ചീഫ് ഇലക്ഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.