കോഴിക്കോട്: സ്ഥിരമായി ഓട്ടോ പേ സബ്‌സ്‌ക്രിപ്ഷനുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള പരിഹാരം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (NPCI) പുറത്തിറക്കി. upihelp.npi.org.in എന്ന പുതിയ പോര്‍ട്ടലിലൂടെ ഉപയോക്താക്കള്‍ക്ക് എല്ലാ ആക്ടീവ് ഓട്ടോ പേ സബ്‌സ്‌ക്രിപ്ഷനുകളും ഒരൊറ്റ സ്ഥലത്ത് പരിശോധിച്ച് നിയന്ത്രിക്കാം.
സാധാരണയായി യുപിഐ ആപ്പുകളില്‍ ഒരു ആപ്പിനും മറ്റൊരു പ്രൊഡക്ടിനും പണം നല്‍കുമ്പോള്‍ ഓട്ടോ പേ സജീവമാവുകയും, സേവനം ഉപയോഗിച്ചതിന് ശേഷവും പലരും ഇത് ഡിയാക്റ്റിവേറ്റ് ചെയ്യാന്‍ മറക്കുകയും ചെയ്യുന്നു.
പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ആക്ടീവ് ഓട്ടോ പേ മാന്‍ഡേറ്റുകള്‍ മനസ്സിലാക്കി, വേണമെങ്കില്‍ ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് മാറ്റാനും, ബാങ്ക് അക്കൗണ്ടുകള്‍ വഴി നിയന്ത്രിക്കാനും കഴിയുന്നതാണ്.
NPCIയുടെ ഈ നീക്കം ഉപയോക്താക്കളുടെ അനാവശ്യ പണമിടപാടുകള്‍ തടയുകയും, ഓണ്‍ലൈന്‍ പേയ്‌മെന്റ് അനുഭവം എളുപ്പമാക്കുകയും ചെയ്യും.