പട്‌ന: ബിഹാറില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു. കിഷന്‍ ഗഞ്ചിലാണ് സംഭവം.മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. സലാം കോളനി സ്വദേശികളായ നൂര്‍ അലാമും കുട്ടികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സമീപത്തെ നാല് വീടുകളിലേക്കും തീ പടര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു