kerala

പക്ഷിപ്പനി; ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

By webdesk17

December 29, 2025

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രതിനിധികളും ആലപ്പുഴ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം, 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ശീതീകരിച്ച മാംസം വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.