ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ 2017ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇ.അഹമ്മദിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് സഭാനടപടികള്‍ക്ക് തുടക്കം കുറിച്ചത്. സ്പീക്കര്‍ അനുശോചന കുറിപ്പ് വായിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് അവതരണം മാറ്റിവെക്കാന്‍ നിര്‍വാഹമില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ബജറ്റ് അവതരിപ്പിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയാണ്. സഭായിലിരിക്കെയാണ് ഇ.അഹമ്മദ് കുഴഞ്ഞുവീണതും പിന്നീട് ആസ്പത്രിയില്‍ മരിച്ചതും. അതിനാല്‍ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.