ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന അജണ്ടയുമായി ഭരണത്തിലെത്തിയ സംഘ്പരിവാര്‍ നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷമാണ് കോടതികള്‍പോലും സംശയത്തിന്റെ നിഴലിലായത്. അനീതിയെന്ന് ആര്‍ക്കും പ്രകടമായി തോന്നുന്ന വിധിയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലടക്കം രാജ്യം കണ്ടത്.
സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും.
സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോഴുള്ളത് വലിയ അഗ്നിപരീക്ഷണങ്ങളുടെ മുഖത്താണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില മാസങ്ങള്‍ക്കുമുമ്പ് തന്നെ കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ നല്കിവന്നിരുന്ന പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്.
പാര്‍ട്ടിയുടെ വലിയ പ്രശ്നം ജയരാജ പോരാണ്. ഇരു ജയരാജന്മാര് തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.
ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്കൊണ്ട് ജനം ഇനിയും പോകും
വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുതിച്ചെത്തുന്നതും സര്‍വസാധാരണമാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്‍ക്കാര്‍ വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്
ഷേക്സ്പിയറോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിര്‍ണായക സ്വത്വ ബോധമാണെന്ന് പറയാന്‍ കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാല്‍ ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ്പഥ്, കര്‍ത്തവ്യപഥ് ആകുമ്പോള്‍...
നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്‍ചീറ്റ് നല്കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.