അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം. അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു.
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്. വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്
പരീക്ഷകള്‍ക്കിടയില്‍ മതിയായ തരത്തില്‍ ഇടവേളകള്‍ നല്കാന് സാധ്യമാണെന്നിരിക്കെ കേരള ഹയര്‍ സെക്കണ്ടറിയില്‍ അത് നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് അധികാരികള്‍ക്ക് പറയാനുള്ളത്.പൊതു വിദ്യാഭ്യാസ മേഖലയെ ഇന്നത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഹയര്‍ സെക്കണ്ടറിയും അതിലെ വിഷയവൈവിധ്യങ്ങളും കുട്ടികള്‍...
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്ത ശേഷം മാന്യതയുടെ മൂടുപടം അണിഞ്ഞ് നടക്കുന്ന സി.പി.എം നേതാക്കളുടെ വികൃതം കൂടുതല്‍ വ്യക്തതയോടെ കാണണമെങ്കില്‍ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരാവര്‍ത്തി വായിച്ചാല്‍ മതി.
നിഷ്പക്ഷ പട്ടം ചാര്‍ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്‍ കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്‍ നടത്തിയ പ്രസ്താവന മോദി...
സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ കേസില്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതോടെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സംശയത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടതാണ്. എന്നാല്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞും ലൈഫിന്റെ വൈകാരികത ഉപയോഗപ്പെടുത്തിയും പ്രതിരോധം തീര്‍ക്കുകയാണ് അദ്ദേഹം...
പട്ടില്‍ പൊതിഞ്ഞ പാശാണങ്ങളാണവരുടെ കൈകളില്‍. സ്വതന്ത്രതാ വാദം, സ്ത്രീ പുരുഷ സമത്വം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പൗരാവകാശങ്ങള്‍ തുടങ്ങി പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നുന്ന മുദ്രാവാക്യങ്ങള്‍ ഉയര്ത്തിയാണിവര് സ്വാധീനം ഉറപ്പിക്കുക.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല