2002 ഫിബ്രവരിയിലായിരുന്നു മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന്...
തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.
2013ല്‍ ഭക്ഷ്യ ഭദ്രതാനിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. പ്രസ്തുത നിയമം 2017 നവംബര്‍ മാസത്തില്‍ നടപ്പിലാകുന്നതോടെ പ്രയോര്‍ട്ടി വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് റേഷന്‍ അവരുടെ അവകാശമായി മാറുകയും ഇത് നഷ്ടപെടാന്‍ ഇടവരുന്ന സാഹചര്യത്തില്‍...
പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.
മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.
ആളുമാറിയെന്നറിഞ്ഞിട്ടും മാപ്പു പറഞ്ഞ് പിന്നോട്ടുപോകുന്നതിന് പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂയെന്ന് ഒരു കൂസലുമില്ലാതെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ നടപടി എങ്ങിനെ അബദ്ധമായി കാണാന്‍ കഴിയും
മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍.
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്വരുന്നത്.
ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന് അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു.