കിന്നര്‍ യാദവിന് ഭാര്യ വിമലയെ സംശയമായിരുന്നു. അയല്‍ക്കാരനായ രവിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നതായും കിന്നര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കം നടന്നിരുന്നു.
ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാന്‍സിധര്‍ ഭാഗത് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തു വെച്ച് അവര്‍ പ്രാഥമിക അംഗത്വം സ്വീകരിച്ചു.' ഉത്തരാഖണ്ഡ് ബിജെപി ട്വിറ്ററില്‍ കുറിച്ചു.
അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്‍ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം
ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ്. അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിനോദ് റാവു പറഞ്ഞു
ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്
വിദ്വേഷം പരത്തുന്ന മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു
പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ യുപി പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു
ഏറെ പ്രതീക്ഷ നല്കുന്ന ഓക്സ്ഫഡ് വാക്സിന് 5-18 വയസ്സുകാരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്
കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ സെപ്റ്റംബറോടെയാണ് മോശമായത്. ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.