ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതം മാത്രമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള അവകാശം കൂടിയാണ്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് വേണം. അതു നടത്താന്‍ സ്വതന്ത്ര സ്വഭാവമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് വേണം.
വര്‍ഗീയതയും പരസ്പര വെറുപ്പുംകൊണ്ട് എത്ര കാലത്തേക്ക് ജനങ്ങളെ അവരുടെ ജീവല്പ്രയാസങ്ങളില്നിന്ന് ശ്രദ്ധതിരിച്ചുവിടാമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
ഭരണഘടനാ തത്വങ്ങളെ മറികടന്ന് ഏക സിവില്‍കോഡ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് ബി.ജെപിയും ആര്.എസ്.എസ്സും. ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണഘടനയെ ബി.ജെ.പി നിരാകരിക്കുമ്പോള്‍ അതിന് സഹായകമാകുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കെ.കെ. രമയ്ക്കെതിരെയും ആനി രാജയ്ക്കെതിരെയും തിരിയാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നല്ല. സ്ത്രീയാണെങ്കില്‍ മിണ്ടരുതെന്നും അടങ്ങിയിരിക്കണമെന്നുമാണ് സി.പി.എമ്മും സി.പി.ഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. നവോത്ഥാനം വിളമ്പിയും വനിതാ മതില് കെട്ടിയും കേരളത്തിലെ സ്ത്രീ സമൂഹത്തെ തുടര്‍ന്നും വഞ്ചിക്കാമെന്നായിരിക്കും ഇടതു നേതാക്കളുടെ...
സാധാരണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ആരും വിജയിക്കാവുന്ന മത്സരത്തില്‍ മുസ്ലിംലീഗിന്റെ വോട്ട് മൂല്യം അതിനിര്‍ണായകമായിരുന്നു. മദ്രാസിലെ മുസ്ലിംലീഗിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ഇരിക്കുമ്പോഴാണ് വി.വി ഗിരിയുടെ ഫോണ്‍കോള്‍ ഖാഇദെമില്ലത്തിനെ തേടി വരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ...
ബജറ്റ് വിഹിതം വെട്ടിക്കുറച്ചും വാര്‍ഷികപദ്ധതി അംഗീകാര നടപടി വൈകിപ്പിച്ചും അധികാരങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ ഒരുക്കുന്ന കുരുക്കില്‍ കുടുങ്ങി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.
ആദിവാസി വിഭാഗത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിക്കാരിയായ ദ്രൗപദി മുര്‍മു. ഒറീസയിലെ മയൂര്‍ഭഞ്ച് ആദിവാസിമേഖലയില്‍ സാന്താള്വിഭാഗത്തില് ജനിച്ച ദ്രൗപദിയായിരിക്കും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെന്നാണ് നിഗമനം.
കൈയും കാലും തലയും വെട്ടുമെന്ന എസ്.എഫ്.ഐ മുദ്രാവാക്യം മാര്‍ക്സിസ്റ്റ് ഭീകരതയുടെ തുടര്‍ച്ചയാണ്. എതിര്‍ക്കുന്നവരെ കൊന്നുതള്ളുക എന്നത് അവരുടെ പ്രഖ്യാപിത നയമാണെന്നതിന് ചരിത്രം സാക്ഷി. ശത്രുക്കളെ കൊന്നൊടുക്കിയും കൂടെനിന്നവരെ പോലും ഇല്ലാതാക്കിയും വളര്‍ന്നുവന്ന സിദ്ധാന്തത്തെ പേറുന്നവര്‍ ഇങ്ങനെയൊക്കെ...
നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന നരേന്ദ്രമോദിയും കൂട്ടരും പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്....
കേരളത്തിന്റെ പൊതുകടം പിടിച്ചാല്‍കിട്ടാത്ത രീതിയില്‍ എവറസ്റ്റുപോലെ പെരുകിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല. ശമ്പളം, പെന്ഷന്, പലിശ എന്നിവക്കായിമാത്രം റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികം ചെലവഴിക്കാന്‍ നാം നിര്‍ബന്ധിതമായിട്ട് വര്‍ഷങ്ങളായി.