Connect with us

kerala

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന്

കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Published

on

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകള്‍- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കാണ് ലഭിക്കുക. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍

Published

on

ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള വിവരക്കേട് മന്ത്രിമാര്‍ വിളിച്ചുപറയുന്നത് നമ്മള്‍ കണ്ടെന്നും അവര്‍ക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവരദോഷികള്‍ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താന്‍ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയില്‍ മന്ത്രിമാര്‍ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചു, BJP ജില്ലാകമ്മിറ്റിക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്

ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.

Published

on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും അനുമതിയില്ലാതെ സ്ഥാപിച്ചതില്‍ ബിജെപി ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനോട് കോര്‍പ്പറേഷന്‍ സെക്രട്ടറി വിശദീകരണം ചോദിച്ചത്. ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും ബാനറുകളും നഗരത്തിലുടനീളം സ്ഥാപിച്ചത്. നടപ്പാതകളിലും ഡിവൈഡറുകളിലും അപകടകരമായ രീതിയില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെച്ചിരുന്നു. പിന്നാലെ വ്യാപകമായ പരാതികളും ഉയര്‍ന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കിയത്.

പ്രധാനമന്ത്രി മടങ്ങിയിട്ടും നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടില്ല.

 

Continue Reading

kerala

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി

ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.

Published

on

By

കണ്ണൂര്‍: തന്റെ മുഖം അനാവശ്യമായി പ്രചരിപ്പിച്ചു എന്നു പറഞ്ഞ് ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി. കണ്ണൂര്‍ പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദീപകിന്റെ കുടുംബമാണ് ഇങ്ങനെയൊരു പരാതി ഉള്ളതായി പറഞ്ഞത്.

ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്നും ദീപകിന്റെ ബന്ധു സനീഷ് പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് പരാതി നല്‍കിയത്.

അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസ്സില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസ്സില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപ്പോര്‍ട്ട്.

ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

 

Continue Reading

Trending