അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.
പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.
ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.