News
പാചകവാതക വില വീണ്ടും ഉയർന്നു; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിക്കും,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 115 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
വിലവർധനയെ തുടർന്ന് കേരളത്തിൽ ഗാർഹിക സിലിണ്ടറിന് ഇനി 922 രൂപ നൽകണം. ചെന്നൈയിൽ 868.50 രൂപയായിരുന്ന വില 912.50 രൂപയായി ഉയരും. ഡൽഹിയിൽ 853 രൂപയിൽ നിന്നു 913 രൂപയായി വർധിക്കും. മുംബൈയിൽ 852.50 രൂപയിൽ നിന്നു 912.50 രൂപയായും കൊൽക്കത്തയിൽ 879 രൂപയിൽ നിന്നു 930 രൂപയായും വില ഉയരും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിലയും ഉയർത്തി. കേരളത്തിൽ ഇതിന്റെ പുതുക്കിയ വില 1890 രൂപയായി. ഡൽഹിയിൽ 1768.50 രൂപയിൽ നിന്നു 1883 രൂപയായും മുംബൈയിൽ 1720.50 രൂപയിൽ നിന്നു 1835 രൂപയായും കൊൽക്കത്തയിൽ 1875.50 രൂപയിൽ നിന്നു 1990 രൂപയായും വർധിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. യു.എസ്–ഇറാൻ സംഘർഷം നീണ്ടുപോകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധന രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
-
india21 hours agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More20 hours agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More20 hours ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
News2 days agoഎപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്
-
News2 days ago‘ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും’: വെലീന ടാകറോവ
-
kerala19 hours agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More19 hours agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
News3 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ

