ഡല്‍ഹി: കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2 മുതല്‍ 18 വയസു വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകാനാണ് കമ്പനി പദ്ധതിയിടുന്നത്.

ജനുവരിയില്‍ അടുത്ത നാലുമാസത്തിനകം കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സജ്ജമാകുമെന്ന് ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല വ്യക്തമാക്കിയിരുന്നു. ലോകത്ത് ആദ്യമായാണ് കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ള ശ്രേണിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.