Connect with us

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി

പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല

Published

on

പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.

ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.

ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.

Continue Reading

kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

Published

on

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.

അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.

എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍

കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Published

on

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.

കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.

Continue Reading

Trending