kerala
ശീനിവാസന്റെ വിയോഗം; ആദരമര്‍പ്പിച്ച് കമല്ഹാസന്
‘ചില കലാകാരന്മാര് നമ്മളെ രസിപ്പിക്കും, ചിലര്‍ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും. ശ്രീനിവാസന് ഇതെല്ലാം ചെയ്തു.
ശ്രീനിവാസന്റെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് നടന് കമല്ഹാസന്. അദ്ദേഹത്തിന്റെ കുടുംബത്തേയും പ്രിയപ്പെട്ടവരേയും അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് കമല്ഹാസന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
‘ചില കലാകാരന്മാര് നമ്മളെ രസിപ്പിക്കും, ചിലര്‍ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും. ശ്രീനിവാസന് ഇതെല്ലാം ചെയ്തു. അതുല്യ കലാകാരന് എന്റെ ആദരം.എന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
kerala
‘ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം -പ്രഥ്വിരാജ്
ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍ നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
എറണാകുളം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനശ്വരതയുടെ തിരശീലമറവിലേക്ക് മടങ്ങിയ ശ്രീനിവാസന് അനുശോചനമറിയിച്ച് നടന് പ്രഥ്വിരാജ്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം എന്ന് പ്രഥ്വിരാജ് പോസ്റ്റ് ചെയ്തു. ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍ നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്.
കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകന് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 3 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
kerala
വയനാട്ടില്‍ കടുവ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന് ( 65) ആണ് മരിച്ചത്. പുല്‍പ്പള്ളിയിലെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരള് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. വയനാടിന്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
kerala
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സര്‍ക്കാര്‍
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
കൊച്ചി: നടന് ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ ഉത്തരവിറക്കി സര്‍ക്കാര്‍. സംസ്കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 3 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളര്‍ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
-
kerala3 days agoവധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്
