kerala
വധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്
തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
തലശ്ശേരി: സിപിഎം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലറായ യു. പ്രശാന്തിന് 36 വർഷം തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതികൾക്ക് 1,08,000 രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2007 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പി. രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
kerala
പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരേ സി.പി.എം പരാതി നൽകുന്നതിനെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്നും, ആ കോമഡിയിലേക്കാണ് ഇപ്പോൾ സി.പി.എം എത്തിയിരിക്കുന്നതെന്നും വിഷ്ണുനാഥ് വിമർശിച്ചു. ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയിരുന്നവർ, ഇന്ന് ഒരു പാട്ട് തങ്ങളെ പേടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് ദയനീയവും സഹതാപാർഹവുമാണെന്നും വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇതേ വിഷയത്തിൽ പരാതി നൽകുമെന്ന് അറിയിച്ചത്. പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു.
ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കിയതായും, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണമെന്നും, ഗാനം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.
kerala
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വാമനപുരത്തുവച്ചാണ് സംഭവം.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വാമനപുരത്തുവച്ചാണ് സംഭവം. വാമനപുരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് അപകടമുണ്ടായത്.
ഇന്നോവ ക്രിസ്റ്റ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടത്തിൽ മന്ത്രിയടക്കം വാഹനത്തിലുണ്ടായിരുന്ന ആര്ക്കും പരിക്കുകളില്ല.
kerala
‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും..
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ സിറ്റിങ് സീറ്റില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ചു. ‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ… പ്രിയപ്പെട്ടവന്റെ ഖബറിടത്തില്‍ എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും. അവന്‍ ഉണ്ടെങ്കില്‍ ഒരിക്കലും തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ വിടില്ലായിരുന്നു. ജയിച്ചിട്ടെ അവന്റെ അടുത്ത് പോകാന്‍ പറ്റും.’-എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എടയന്നൂരിലെ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍പിടിയിലായിരുന്നു.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala24 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
