X

സി.പി.എം റിപ്പോര്‍ട്ടില്‍ ഇ.പി ജയരാജന് വന്‍ വിമര്‍ശനം

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിച്ച് സി.പി.എം റിപ്പോര്‍ട്ടില്‍ ഇ.പി ജയരാജന് വിമര്‍ശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജന്‍ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്.

ആദ്യം ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടി വന്നു. ഇത്തരം നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും ജില്ല, സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.പി.വി ശ്രീനിജന്‍ എം.എല്‍.എയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും തീരുമാനിച്ചു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രയല്‍സ് തടസ്സപ്പെടുത്തിയ ശ്രീനിജന്റെ നടപടിയാണ് തീരുമാനത്തിന് കാരണം.

webdesk13: