ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതു തടയാനായി പരാതി പരിഹാര അതോറിറ്റി രൂപവത്കരിക്കാന്‍ ധാരണ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതി. കേരളത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

വന്‍കിട കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതു തടയാന്‍ നികുതിപ്പട്ടികയും വിലവിവരപ്പട്ടികയും പരസ്യപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം സമ്മതിച്ചു. അതിനായി പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കും.

സംസ്ഥാനങ്ങള്‍ക്ക് പരാതി നല്‍കാം

നികുതിക്കനുസരിച്ച് വിലകുറക്കാന്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പരാതിപ്പെടാനാണ് അതോറിറ്റി.