മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ പിടിച്ചെടുത്തു. വാച്ചുകളുടെ ബില്‍ താരത്തിന്റെ കയ്യില്‍ ഇല്ലെന്ന് പിടിച്ചെടുത്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ടി 20 മത്സരങ്ങള്‍ക്ക് ശേഷം ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

എന്നാല്‍ വാച്ച് പിടിച്ചെടുത്തതല്ലെന്നും കസ്റ്റംസ് കൗണ്ടറില്‍ എത്തി സ്വമേധയാ കൈവശമുള്ള വസ്തുക്കള്‍ കൈമാറുകയായിരുന്നെന്നും ഹാര്‍ദിക് പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍വേണ്ടി നല്‍കിയതാണെന്നും താരം പറഞ്ഞു.

അതുപോലെ തന്റെ കയ്യിലുള്ള വാച്ച് അഞ്ചുകോടി രൂപയുടേതാണെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള പ്രചാരണം. എന്നാല്‍ അഞ്ചുകോടിയില്ലെന്നും ഒന്നര കോടി രൂപയേ ഉള്ളുവെന്നും താരം പറഞ്ഞു.